ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന, കിരീടിയുടെ ഈ അരങ്ങേറ്റ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ജൂനിയർ എന്നാണ്. മികച്ച ജോലിയാണ് ഈ ചിത്രത്തിൽ കിരീടി ചെയ്തിരിക്കുന്ന റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ, തെലുങ്കിലെ ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ് രാജമൗലി, ഈ യുവനടന്റെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനൊപ്പം തന്നെ കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവർ പുറത്ത് വിട്ട ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുള്ള ഈ താരം, തന്റെ യുവത്വവും ഊർജസ്വലതയും തന്നെയാണ് കൈമുതലാക്കുന്നത്.
രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത്, ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ച പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ വാരാഹി ഫിലിം പ്രൊഡക്ഷൻസാണ്. അവർ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മെഗാ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് കിരീടി എന്നതാണ് ഇതിന്റെ സവിശേഷത. വി.രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് കിരീടിയുടെ ജന്മദിനത്തിലാണ്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ബാഹുബലിയിലൂടെ കയ്യടി നേടിയ കെ സെന്തിൽ കുമാറാണ്. രവീന്ദർ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ പീറ്റർ ഹെയ്‌നാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.