മമ്മൂട്ടിയെ പറ്റിയുള്ള ധാരണകൾ മാറ്റിയ ചിത്രം കൂടി ആയിരുന്നു തനിക്ക് പരോൾ റേഡിയോ അവതരണത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ഫിറോസ് എന്നറിയപ്പെടുന്ന കിടിലൻ ഫിറോസ്. തപാൽ എന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി ആണ് ഫിറോസ് ചിത്രത്തിലേക്ക് എത്തിയത് ബാംഗ്ലൂർ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ്. തടവുകാർക്ക് കത്തുകൾ കൈമാറുന്ന തപാൽ എന്ന് വിളിപ്പേരുള്ള കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്സിന്റെ സുഹൃത്തും സഹ തടവുകാരനുമാണ്. സുഹൃത്തുക്കളുടെ സിനിമ സെറ്റുകളിൽ പോയി മാത്രം പരിചയമുള്ള ഫിറോസിന് ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നത് കൊണ്ട് തന്നെ നല്ല പേടി ഉണ്ടായിരുന്നു പോരാതെ ആദ്യ രംഗം തന്നെ മമ്മൂട്ടിയോടൊപ്പം ആയതിനാൽ അതിന്റെ ഭയം വേറെയും.
ഒരു സൂര്യ പ്രഭ പോലെ ആണ് മമ്മൂട്ടിയുടെ സെറ്റിലെക്കുള്ള ആ രാജകീയമായ നടന്നു വരവ് തോന്നിയത് എന്നാണ് ഫിറോസ് പറഞ്ഞത്. കുഞ്ഞു കാലം മുതൽ ആരാധിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് തനിക്ക് അത് വലിയൊരു നിമിഷം ആയിരുന്നു എന്നും ഫിറോസ് പറഞ്ഞു. ആദ്യ രംഗങ്ങൾ തന്നെ മമ്മൂട്ടിയോടൊപ്പം ആയതിനാൽ ഭയം അധികമായിരുന്നു എങ്കിലും മമ്മൂട്ടിയോട് താൻ അത് തുറന്നു പറഞ്ഞപ്പോൾ സൗമ്യനായ ആ മനുഷ്യൻ എനിക്ക് ചെയ്യേണ്ട രംഗങ്ങൾ തന്റെ മുൻപിൽ അഭിനയിച്ചു കാണിക്കുകയും അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹത്തിന്റെ പിന്തുണ കാരണം ആണ് ആ ചിത്രത്തിൽ തനിക്ക് പിന്നീട് ഭയമില്ലാതെ അഭിനയിക്കാൻ ആയതെന്നും. എന്നെ പോലെ ചെറിയ ഒരു വ്യക്തിയോട് പോലും കാണിക്കുന്ന സ്നേഹം പലരും പറഞ്ഞു വച്ച ദേഷ്യക്കാരൻ ആയ മമ്മൂട്ടിയെ മനസ്സിൽ നിന്നും മാറ്റി സ്നേഹിക്കാൻ മാത്രം അറിയുന്ന മമ്മൂട്ടിയെ പ്രതിഷ്ഠിക്കാൻ കാരണമായി എന്ന് ഫിറോസ് വെളിപ്പെടുത്തി. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം അഭിനയ മുഹൂർത്തങ്ങളാൽ നിറഞ്ഞത് ആണെന്നും മികച്ച ഒരു ഫാമിലി ത്രില്ലർ ആയിരിക്കും എന്നും ഫിറോസ് അറിയിച്ചു. നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 5 നു തീയറ്ററുകളിൽ എത്തുന്നു..
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.