മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രം മികച്ച ചിത്രം എന്ന പേര് നേടിയതിനൊപ്പം ബോക്സ് ഓഫീസിലും വിജയം നേടിയെടുത്തു. മമ്മൂട്ടിക്ക് ഈ വർഷം രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയം സമ്മാനിച്ച ഈ ചിത്രം രചിച്ചത് ഹർഷദ് എന്ന നവാഗതനാണ്. ഇപ്പോഴിതാ ഉണ്ട നേടിയ വിജയത്തിൽ സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്കു നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. ഉണ്ട എന്നാണ് ഈ ചിത്രത്തിന്റെ പേര് എന്ന് ആദ്യം പുറത്തു വിട്ടപ്പോൾ മുതൽ ഈ പേരിനെ കളിയാക്കിയും ഈ പേര് വെച്ചും അനേകം ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞതു. എന്നാൽ ആ ട്രോളുകൾ തന്നെ ഈ ചിത്രത്തിന് വലിയ പ്രമോഷനും നേടിക്കൊടുത്തു. ആദ്യ ഷോ കഴിയുന്ന വരെ കളിയാക്കിയുള്ള ട്രോളുകൾ ഉണ്ടായി എങ്കിലും അതിനു ശേഷം പോസിറ്റീവ് ആയ ഒരുപാട് ട്രോളുകൾ ഉണ്ടായി എന്നും അതും ഈ സിനിമ ജനങ്ങളുടെ ഇടയിലേക്ക് എത്താൻ സഹായിച്ചു എന്നും ഖാലിദ് റഹ്മാൻ പറയുന്നു ട്രോളന്മാർക്കു ഉണ്ട നന്നയി ഇഷ്ട്ടപെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റാക്കിയ ഖാലിദ് റഹ്‌മാൻ ഇപ്പോൾ തുടർ വിജയങ്ങൾ നൽകുന്ന സന്തോഷത്തിലാണ്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, രഞ്ജിത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി, ലുക്മാൻ, ഭഗവൻ തിവാരി, ഈശ്വരി റാവു, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഓംകാർ ദാസ് മണിപ്പൂരി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.