ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ വമ്പൻ വിജയം നേടിയ ഒന്നാണ് ടോവിനോ തോമസ് നായകനായി എത്തിയ തല്ലുമാല. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആഷിക് ഉസ്മാനാണ്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ തല്ലുമാല ആഗോള കളക്ഷനായി 47 കോടിയോളമാണ് നേടിയെടുത്തത്. ഏകദേശം എഴുപതോളം കോടി രൂപയുടെ ആകെ മൊത്തമുള്ള ബിസിനസ്സാണ് ഈ ചിത്രം നടത്തിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ- ആഷിക് ഉസ്മാൻ ടീം വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുകയാണ്. തങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്ന വിവരം ആഷിക് ഉസ്മാൻ തന്നെയാണ് പുറത്ത് വിട്ടത്. അടുത്ത വർഷം പകുതിയോടെയാവും ഈ ചിത്രം ആരംഭിക്കുകയെന്നും വാർത്തകൾ വന്നിരുന്നു.
ഇതിന്റെ മറ്റു വിവരങ്ങളൊന്നും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം, വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുക. ദുൽഖർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിച്ചെത്തുന്ന ഒരു ബിഗ് ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രമായിരിക്കും ഖാലിദ് റഹ്മാൻ ഒരുക്കുകയെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്തകൾ പറയുന്നത്. ഈ വാർത്ത സത്യമാവണേ എന്ന പ്രാർത്ഥനയിലാണ് മേൽപ്പറഞ്ഞ താരങ്ങളുടെ ആരാധകരും സിനിമാ പ്രേമികളും. ആക്ഷനും പ്രണയവും കോമെഡിയും സംഗീതവും കോർത്തിണക്കിയൊരുക്കിയ ഒരു പക്കാ മാസ്സ് എന്റർടൈനറായിരുന്നു ഖാലിദ് റഹ്മാന്റെ തല്ലുമാല. അതുപോലെ ഒരു ഫുൾ ഓൺ എന്റർടൈനറാണ് പ്രേക്ഷകർ ഒരിക്കൽ കൂടി പ്രതീക്ഷിക്കുന്നതും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.