പ്രശസ്ത സംവിധായകൻ ഖാലിദ് റഹ്മാൻ തന്റെ മൂന്നാമത്തെ ചിത്രവുമായി എത്താനുള്ള തയ്യാറെടുപ്പിൽ ആണിപ്പോൾ. അധികം വൈകാതെ തുടങ്ങാൻ പോകുന്ന ഈ ചിത്രത്തിലേക്ക് നായികാ വേഷം ചെയ്യാൻ താല്പര്യം ഉള്ളവരെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാൾ പുറത്തു വന്നിട്ടുണ്ട്. യുവ താരം ഷെയിൻ നിഗം നായക വേഷം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഇരുപതിനും ഇരുപത്തിയഞ്ചു വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് നായികാ വേഷം ചെയ്യാൻ ക്ഷണിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന ഉണ്ട് എന്നും കാസ്റ്റിംഗ് കോളിൽ പറയുന്നു. പ്ലാൻ ബി മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്.
ഇതുവരെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഖാലിദ് റഹ്മാൻ തന്റെ തുടർച്ചയായ മൂന്നാം വിജയം തേടിയാണ് ഈ പുതിയ ചിത്രത്തിലൂടെ എത്തുന്നത്. ആസിഫ് അലി- ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുക്കിയ അനുരാഗ കരിക്കിൻ വെള്ളം ആയിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം ആണ് നേടിയത്. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഈ വർഷം ഒരുക്കിയ ഉണ്ട ആയിരുന്നു ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം. നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രവും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചിരുന്നു. തന്റെ വിജയകുതിപ്പു തുടരാൻ തന്നെയാണ് ഖാലിദ് റഹ്മാൻ ഇപ്പോൾ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.
അതേ സമയം കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഷെയിൻ നിഗം. നവാഗതനായ ഡിമൽ ഡെന്നിസ് ഒരുക്കിയ വലിയ പെരുന്നാൾ ആണ് ഷെയിൻ നിഗത്തിന്റെ അടുത്ത റിലീസ്. അതിനു ശേഷം ഉല്ലാസം, വെയിൽ , സീനു രാമസാമിയുടെ തമിഴ് ചിത്രം സ്പാ എന്നിവയും ഷെയിൻ നിഗം അഭിനയിച്ചു നമ്മുടെ മുന്നിലെത്തും. ഇത് കൂടാതെ അടുത്ത വർഷം ഒരു ഷോർട് ഫിലിം സംവിധാനം ചെയ്യാൻ കൂടി തനിക്കു പ്ലാൻ ഉണ്ടെന്നു ഷെയിൻ നിഗം ഓൺലൂകേർസ് മീഡിയയോട് വെളിപ്പെടുത്തിയിരുന്നു.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.