രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോക കൻ അഭിനയിക്കുന്ന ചിത്രം ഖജുരാഹോ ഡ്രീംസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. റോഡ് മൂവി യായ ചിത്രത്തിൽ അർജുനൊപ്പം ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മനോജ് ആണ്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിൽ ഒരു റോഡ് മൂവി അണിയറയിൽ ഒരുങ്ങുന്നത്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് നിർമ്മാണം നിർവഹിക്കുന്നത്. പൂർണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻറെ കഥ പോകുന്നത്. താരനിരകൾ ഒരുമിക്കുന്ന ചിത്രത്തിൽ സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയവും കൈകാര്യം ചെയ്യുന്നുണ്ട്. സുഹൃത്തുക്കൾ നടത്തുന്ന റോഡ് ട്രിപ്പാണ് ചിത്രത്തിൻറെ പ്രധാന പശ്ചാത്തലമായി ഒരുങ്ങുന്നത്. ചിത്രത്തിൻറെ ചിത്രീകരണത്തിൽ ഏറിയ ഭാഗവും ചെയ്തത് മധ്യപ്രദേശിലെ പ്രശസ്ത മായ ഖജുരാഹോ ക്ഷേത്രവും പരിസരവുമാണ്. സൗഹൃദത്തിന്റെ കെട്ടുറപ്പിൽ കൂടിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
ചിത്രത്തിൻറെ തിരക്കഥ നിർവഹിക്കുന്നത് സേതുവാണ്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം രാജ് അർജുൻ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് , ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം പ്രദീപ് നായര്‍, ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മനോഹരമായ വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. കലാസംവിധാനം മോഹന്‍ ദാസ്, മേക്കപ്പ് – കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഫോട്ടോ -ശ്രീജിത്ത് ചെട്ടിപ്പിടി തുടങ്ങിയവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.