മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മാർക്കോ. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ഈ ചിത്രം, മുപ്പത് കോടി ബഡ്ജറ്റിൽ മെഗാ മാസ്സ് ചിത്രമായാണ് ഒരുക്കാൻ പോകുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിലെ, ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ ജൂനിയർ. നായകനെക്കാൾ കൂടുതൽ പ്രേക്ഷകർ വില്ലനെ ആഘോഷിച്ച ഒരു ചിത്രം കൂടിയായിരുന്നു മിഖായേൽ. ആ കഥാപാത്രത്തിന്റെ അച്ഛൻ കഥാപാത്രത്തിന്റെ കഥയാണ് മാർക്കോ എന്ന ഈ പുതിയ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരുടെ ആവേശം വർധിപ്പിച്ചു കൊണ്ട്, ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആരാണെന്നും ഇപ്പോൾ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
കെ ജി എഫ് സീരിസ്, സലാർ എന്നീ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂർ ആണ് മാർക്കോക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുക. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത മഡ്‌ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രവി ബസ്‌റൂർ, പൃഥ്വിരാജ് നായകനായ കാളിയൻ എന്ന ചിത്രവും കമ്മിറ്റ് ചെയ്തതെങ്കിലും, ആ ചിത്രം വൈകുന്നത് മൂലം അദ്ദേഹത്തിന്റെ മലയാളത്തിലെ രണ്ടാം വരവ് മാർക്കോ വഴിയായി മാറുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് തീയേറ്ററുകളിലെത്തിക്കാൻ പോകുന്ന മാർക്കോ മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.