സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. എന്നാൽ അദ്ദേത്തിന്റെ ഈ പുതിയ ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് ചിത്രമായാണ് ഒരുക്കുന്നത്. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന ഈ പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ മാർച്ച് 31ന് കണ്ണൂരിൽ നടക്കും. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ എല്ലാവരേയും അറിയിച്ചത്. തന്റെ പതിവ് സ്റ്റൈലിൽ നിന്ന് മാറി അദ്ദേഹം ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ പാട്ടും, നൃത്തവും, നായികയുമൊന്നുമില്ലാതെ, ഇടിയുടെ പൊടിപൂരവുമായാണ് എത്തുന്നത് എന്നാണ് സൂചന. ഒരുകാലത്തെ മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാ രചയിതാവായിരുന്ന, അന്തരിച്ചു പോയ ഡെന്നിസ് ജോസഫാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ബാബു ആന്റണിക്ക് ഒപ്പം മലയാള സിനിമയിലെ ആക്ഷൻ താരങ്ങളായ റിയാസ് ഖാൻ, ബാബു രാജ്, അബു സലിം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും ഈ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ പശ്ചാത്തലമെന്നും, മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നുമുള്ള വിവരങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിങ്ങായി അറിയപ്പെട്ട താരമാണ് ബാബു ആന്റണി. അത്കൊണ്ട് തന്നെ ആക്ഷൻ കിങ്ങിന്റെ ഒരു വമ്പൻ തിരിച്ചു വരവാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.