തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സൂരറൈ പോട്രൂ. സുധ കൊങ്ങര രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. സൂര്യയോടൊപ്പം മലയാളി നടി അപർണ്ണ ബാലമുരളി, ബോളിവുഡ് താരം ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു ബയോഗ്രഫിക്കൽ ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇതൊരു ക്ലാസ് ചിത്രമായിരിക്കും എന്നാണ് സൂര്യ ആരാധകർ വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽ ക്ലാസ് മാത്രമല്ല മാസും ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. കാരണം ഇതിലെ സ്റ്റണ്ട് മാസ്റ്റർ ആരെന്ന വിവരം പുറത്തു വന്നത് ഇപ്പോഴാണ്. കന്നഡയിലെ ബ്രഹ്മാണ്ഡ ഹിറ്റായ കെ ജി എഫ്, ഇപ്പോൾ തമിഴിൽ ബ്ലോക്ക്ബസ്റ്റർ വിജയമായി ഓടുന്ന കൈദി എന്ന കാർത്തി- ലോകേഷ് കനകരാജ് ചിത്രം എന്നിവക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻപ്റിവ് ആണ് ഈ സൂര്യ- സുധ കൊങ്ങര ചിത്രത്തിനും സ്റ്റണ്ട് ഒരുക്കിയത്. ജി വി പ്രകാശ് കുമാർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. തമിഴ് ചിത്രങ്ങൾ ആയ ദ്രോഹി, ഇരുധി സുട്രു എന്നിവയിലൂടെ പ്രശസ്തയായ സംവിധായിക ആണ് സുധ കൊങ്ങര.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.