ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് കന്നഡയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗമായ കെ ജി എഫ് 2. റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയതെന്ന് മാത്രമല്ല, മറ്റു ഭാഷകളിലും വലിയ സ്വീകരണമാണ് നേടിയെടുത്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രത്തനിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനിച്ചിരുന്നു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്റെ സംവിധായകൻ പ്രശാന്ത് നീൽ തമിഴകത്തിന്റെ സൂപ്പർ താരമായ ദളപതി വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രശാന്ത് നീൽ ദളപതിയെ കുറിച്ച് പറയുന്നത്.
ദളപതി വിജയ്‌യെ കുറിച്ച് ഒരു വാക്ക് പറയാമോ എന്ന ചോദ്യത്തിന് പ്രശാന്ത് നീൽ പറഞ്ഞ വാക്ക്, “പവർ ഹൌസ്” എന്നാണ്. ഇപ്പോൾ തമിഴ് സിനിമയിലെ ഏറ്റവും വലിയ ശ്കതി കേന്ദ്രമാണ് വിജയ് എന്ന് പറയേണ്ടി വരും. താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലും മറ്റുള്ളവരേക്കാളൊക്കെ ഏറെ മുകളിലെത്തി കഴിഞ്ഞു ദളപതി വിജയ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ ബിഗിൽ മുന്നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ചിത്രം ഏപ്രിൽ റിലീസ് ആയാണ് തീരുമാനിച്ചിരുന്നത് എങ്കിലും കൊറോണ പടരുന്ന പശ്ചാത്തലത്തിൽ റിലീസ് മെയ് മാസത്തേക്ക് നീട്ടി എന്നാണറിയുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.