കെ ജി എഫ് എന്ന പ്രശാന്ത് നീൽ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ പോപ്പുലറായി മാറിയ കന്നഡ താരമാണ് റോക്കിങ് സ്റ്റാർ യാഷ്. ഇരുനൂറു കോടി ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി, കന്നഡ സിനിമയിൽ ചരിത്രം സൃഷ്ടിച്ച കെ ജി എഫിന്റെ രണ്ടാം ഭാഗവും വരികയാണ്. അതിനു വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനിടയിലാണ് ലോകം കൊറോണ ഭീതിയിലാവുകയും സിനിമാ പ്രവർത്തനങ്ങൾ നിലക്കുകയും ചെയ്തത്. എങ്കിലും ഒരുപാട് വൈകാതെ തന്നെ എല്ലാം സാധാരണ നിലയിലെത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ഏവരും. കെ ജി എഫ് 2 ഈ വർഷം തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ തമിഴകത്തിന്റെ ദളപതി വിജയ് എടുക്കുന്ന പരിശ്രമത്തെക്കുറിച്ചു, ഒരു മാധ്യമ അഭിമുഖത്തിൽ റോക്കിങ് സ്റ്റാർ യാഷ് പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
വിജയ്‌യുടെ ഡാൻസിനെ കുറിച്ചാണ് യാഷ് വാചാലനാവുന്നത്. ഗംഭീര വേഗത്തിലാണ് വിജയ് ഡാൻസ് ചെയ്യുന്നത് എന്നും തനിക്കൊന്നും അത്ര പരിശ്രമം എടുക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല എന്നും യാഷ് പറയുന്നു. എന്നാൽ വിജയ് പണ്ട് എത്രത്തോളം പരിശ്രമം തന്റെ ഡാൻസ് നന്നാക്കാൻ കൊടുത്തിരുന്നോ അതേ പരിശ്രമം തന്നെ ഇപ്പോഴും കൊടുക്കുന്നത് അവിശ്വസനീയമായ കാര്യമാണെന്നും യാഷ് കൂട്ടിച്ചേർത്തു. ഇപ്പോഴും തമിഴിൽ ദളപതി വിജയ്‌യുടെ നൃത്തത്തെ വെല്ലാൻ മറ്റൊരാളില്ല. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ആണ് വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം. മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.