കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2. ഹോംബാലെ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം ആയിരം കോടിക്ക് മുകളിലാണ് ആഗോള ഗ്രോസ് നേടിയത്. റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, രവീണ ടണ്ഠൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. ഇതിന് ഒരു മൂന്നാം ഭാഗം വരുമെന്ന വാർത്തകൾ അന്ന് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കെ ജി എഫ് മൂന്നാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ഹോംബാലെ ഫിലിംസിന്റെ ഉടമസ്ഥരിൽ ഒരാളായ വിജയ് കിരാഗണ്ടൂർ. കെ ജി എഫ് മൂന്നാം ഭാഗം 2025 ഇൽ ആരംഭിക്കാൻ ആണ് പ്ലാൻ ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഹോംബാലെ ഫിലിംസ് തന്നെ നിർമ്മിക്കുന്ന സലാർ എന്ന പ്രഭാസ് ചിത്രത്തിന്റെ തിരക്കിലാണ് പ്രശാന്ത് നീൽ.
ഇത് കൂടാതെ ജൂനിയർ എൻ ടി ആർ നായകനായി എത്തുന്ന ഒരു ചിത്രവും പ്രശാന്ത് നീൽ പ്ലാൻ ചെയ്യുന്നുണ്ട്. കെ ജി എഫ് ഫ്രാൻഞ്ചൈസ് ഹോളിവുഡിലെ ജെയിംസ് ബോണ്ട് ഫ്രാൻഞ്ചൈസ് പോലെ മുന്നോട്ട് കൊണ്ട് പോകാൻ പ്ലാൻ ഉണ്ടെന്നും, ആദ്യ അഞ്ച് ഭാഗങ്ങൾക്ക് ശേഷം നായകൻ മാറി കെ ജി എഫ് ചിത്രങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും വിജയ് കിരാഗണ്ടൂർ പറയുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് 3000 കോടിയാണ് ഹോംബാലെ ഫിലിംസ് സിനിമയിൽ മുതൽ മുടക്കാൻ പോകുന്നത്. അതിൽ കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുമുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.