ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന കെ ജി എഫ് 2 എന്ന ചിത്രം ഈ വരുന്ന ഏപ്രിൽ പതിനാലിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ കെ ജി എഫ് എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗത്തിനായി ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലമാണ് ഈ ചിത്രത്തിന്റെ റിലീസ് നീണ്ടു പോയത്. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ്. ഇപ്പോഴിതാ ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നതിനുള്ള സന്തോഷം പങ്കു വെച്ച പൃഥ്വിരാജ്, ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കൂടി കാഴ്ച നടത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം ഇവിടെ എത്തിക്കുന്നത്.
പൃഥ്വിരാജ് സുകുമാരനെ കണ്ടു എന്നും ചിത്രത്തിന്റെ കേരളാ റിലീസിനെ കുറിച്ച് ചർച്ച നടത്തി എന്നും നിർമ്മാതാവ് വിജയ് കിരാഗേന്ദുർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അത് ഷെയർ ചെയ്തു കൊണ്ട് പൃഥ്വിരാജ് പറയുന്നത്, കെ ജി എഫ് 2 എന്ന ഈ ചിത്രത്തിന്റെ എത്രത്തോളമാണോ താൻ കണ്ടത്, അത് അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു എന്നാണ്. പ്രശാന്ത് നീൽ എന്ന സംവിധായകൻ അതിഗംഭീരമായ, മറ്റൊരു തലത്തിൽ നിൽക്കുന്ന ചിത്രമാണ് ഒരുക്കിയിരിക്കുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത് ആണ്. ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി ബസ്രുറും എഡിറ്റ് ചെയ്യുന്നത് ശ്രീകാന്തും ആണ്. നായികാ വേഷം ചെയുന്ന ശ്രീനിധി ഷെട്ടിയോടൊപ്പം ബോളിവുഡ് താരം രവീണ ഠണ്ടനും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.