ഇന്ത്യ മുഴുവൻ റെക്കോർഡ് കളക്ഷൻ നേടുകയാണ് ഇപ്പോൾ റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 . കേരളത്തിലും റെക്കോർഡ് ഓപ്പണിങ് ആണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ മൂന്നു വർഷത്തിനും നാല് മാസത്തിനും ശേഷം കേരളത്തിൽ ഒരു പുതിയ ആദ്യ ദിന റെക്കോർഡ് സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. 2018 ഡിസംബർ റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രം ഒടിയൻ നേടിയ ആദ്യ ദിന കളക്ഷൻ ആയ 7 കോടി 22 ലക്ഷമായിരുന്നു കേരളത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ. ഇപ്പോഴിതാ ആദ്യ ദിനം 7 കോടി 30 ലക്ഷം നേടി കെ ജി എഫ് 2 പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. കെ ജി എഫ് 2, ഒടിയൻ, ബീസ്റ്റ്, മരക്കാർ, ലൂസിഫർ എന്നിവയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ കേരളത്തിൽ നിന്നും നേടിയ ചിത്രങ്ങൾ.
അതിൽ 7 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ ഒടിയൻ, കെ ജി എഫ് 2 എന്നിവ മാത്രമാണ്. ആദ്യ ദിന റെക്കോർഡിന് ഒപ്പം ആദ്യ വീക്കെൻഡ് റെക്കോർഡും റോക്കി ഭായ് എടുക്കും എന്നാണ് ഇപ്പോഴുള്ള ബോക്സ് ഓഫീസ് സൂചനകൾ പറയുന്നത്. 22 കോടിക്ക് മുകളിൽ ആദ്യ വീക്കെൻഡിൽ നേടിയ ലൂസിഫർ, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളാണ് ഇപ്പോൾ ആ റെക്കോർഡ് കൈവശം വച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇപ്പോൾ കെ ജി എഫ് തരംഗം ആഞ്ഞടിക്കുന്നു കൊണ്ട് തന്നെ ആദ്യ നാല് ദിവസത്തെ വീക്കെൻഡ് കൊണ്ട് ഈ ചിത്രം 25 മുതൽ 30 കോടി വരെ വീക്കെൻഡ് ഗ്രോസ് നേടാം എന്നാണ് ട്രേഡ് അനലിസ്റ്റുകളും ട്രാക്കേഴ്സും പറയുന്നത്. ഏതായാലും കേരളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഗ്രോസ്സർ ആവാനുള്ള കുതിപ്പിലാണ് ഇപ്പോൾ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.