കേരളക്കരയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച കന്നഡ ചിത്രമാണ് കെ.ജി.എഫ്. യാഷിനെ നായകനാക്കി പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്‌തിരുന്നത്. ശ്രീനിധി ഷെട്ടി ആയിരുന്നു ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ താരം കൂടിയാണ് ശ്രീനിധി ഷെട്ടി. കെ.ജി.എഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നു വന്ന ശ്രീനിധി ഷെട്ടി തന്റെ ഇഷ്ടങ്ങളെ കുറിച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഒട്ടും തന്നെ ആലോചിക്കാതെ താരം മറുപടി നൽകുകയായിരുന്നു.
തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മലയാള താരം മോഹൻലാൽ ആണെന് റോക്കി ഭായിയുടെ നായിക തുറന്ന് പറഞ്ഞിരിക്കുകയാണ്. ലാല്ലേട്ടനെയാണ് ഇഷ്ടമെന്നും മോഹൻലാൽ സാറിനെയും അദ്ദേഹത്തിന്റെ വർക്കുകളുടെയും വലിയ ആരാധികയാണ് എന്ന് താരം പറയുകയുണ്ടായി. ഒരു കന്നഡ താരം ആയിട്ട് കൂടി മലയാള സിനിമകൾ ഏറെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന താരമാണ് ശ്രീനിധി ഷെട്ടി. മോഹൻലാൽ ചിത്രങ്ങളാണ് താരം മലയാളത്തിൽ കൂടുതലും കണ്ടിരിക്കുന്നത്. ശ്രീനിധി ഷെട്ടിയുടെ രണ്ട് ചിത്രങ്ങളാണ് അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. വിക്രം നായകനായിയെത്തുന്ന തമിഴ് ചിത്രം കോബ്രയിൽ വളരെ പ്രാധാന്യമുള്ള ഒരു വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് 2 ലും ശ്രീനിധി ഷെട്ടി തന്നെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. റീന ദേശായി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു.…
പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ്…
ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
This website uses cookies.