കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു ആസിഫ് അലി നായകനായ കെട്ട്യോളാണെന്റെ മാലാഖ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ നിസ്സാം ബഷീറാണ്. പുതുമുഖം വീണ നന്ദകുമാർ നായികാ വേഷം ചെയ്ത ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഒരു സിനിമയാണ്. ആസിഫ് അലി, വീണ നന്ദകുമാർ എന്നിവർക്കൊപ്പം ഈ ചിത്രത്തിലൂടെ കയ്യടി നേടിയത് ആസിഫ് അലിയുടെ അമ്മയായി അഭിനയിച്ച മനോഹരി ജോയ് എന്ന നടിയാണ്. തന്റെ സ്വാഭാവികമായ പ്രകടനം കൊണ്ട് ഈ നടി വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ആസിഫ് അലി കഥാപാത്രപായ സ്ലീവാചന്റെ അമ്മയായി മനോഹരി ജോയ് സ്‌ക്രീനിൽ ജീവിച്ചു എന്ന് തന്നെ പറയാം.
ഇപ്പോഴിതാ ആസിഫ് അലിക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അമ്മയായി ആണ് പുതിയ ചിത്രത്തിൽ മനോഹരി ജോയ് അഭിനയിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ പേരിടാത്ത ചിത്രത്തിൽ ഒരു സിവിൽ പോലീസ് ഓഫീസറായാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി കുഞ്ചാക്കോ ബോബൻ നടത്തിയ ഫിസിക്കൽ മേക് ഓവർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ മനോഹരി ജോയ്‌ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ലൊക്കേഷൻ സ്‌റ്റിലും ഏവരുടെയും ശ്രദ്ധ നേടിയെടുക്കുകയാണ്. കെട്ട്യോളാണെന്റെ മാലാഖയിൽ നടത്തിയത് പോലെ ഈ ചിത്രത്തിലും പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം ഈ നടി കാഴ്ച വെക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ബ്ലോക്ക്ബസ്റ്ററായി മാറിയ മിഥുൻ മാനുവൽ തോമസ് ചിത്രം അഞ്ചാം പാതിരയായിരുന്നു കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ ആദ്യ റിലീസ്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.