മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. പ്രശസ്ത സംവിധായകൻ നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രം ഒറ്റിറ്റി റിലീസ് ആയാവും എത്തുക എന്നു വാർത്തകൾ ഉണ്ടെങ്കിലും അതിന്റെ ഔദ്യോഗിക സ്ഥിതീകരണം ഇതു വരെ വന്നിട്ടില്ല. ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ, മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നാളെ റിലീസ് ചെയ്യുകയാണ്.
നാളെ ഉച്ചക്ക് 12 മണിക്കാണ് ഈ മോഷൻ പോസ്റ്റർ പുറത്തു വരുന്നത്. ദിലീപിനൊപ്പം ഉർവശിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലെ ഏതാനും പോസ്റ്ററുകളും ഇതിലെ ദിലീപ് ആലപിച്ച ഒരു ഗാനവും സൂപ്പർ ഹിറ്റായിട്ടുണ്ട്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്യുന്നത് സാജനുമാണ്. ദിലീപ്, ഉർവശി എന്നിവരെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. നാരങ്ങാ മിട്ടായി എന്നു തുടങ്ങുന്ന ഇതിലെ ഒരു ഗാനമാണ് ദിലീപ് ആലപിച്ചത്. ചിത്രത്തിന്റെ സംവിധായകൻ നാദിര്ഷ തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു ഈണം പകർന്നിരിക്കുന്നതും. ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആണ് വൈറലായി മാറിയത്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.