ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ഒടിടി ഉറപ്പിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. ഈ വരുന്ന ക്രിസ്മസിന് ആയിരിക്കും ഇതിന്റെ സ്ട്രീമിങ് എന്നാണ് സൂചന. ഈ വിവരം പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ന് ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ പുറത്തു വിട്ടത്. നാദിർഷ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഉർവശി, നസ്ലിൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മോഷൻ പോസ്റ്ററിലും ഇരുവരേയും നമ്മുക്ക് കാണാൻ സാധിക്കും. ഈ ചിത്രത്തിലെ ഏതാനും പോസ്റ്ററുകളും ഇതിലെ ദിലീപ് ആലപിച്ച ഒരു ഗാനവും നേരത്തെ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നാദിർഷ തന്നെ രചിച്ചു ഈണം പകർന്ന നാരങ്ങാ മിട്ടായി എന്ന ഗാനമാണ് ദിലീപ് ആലപിച്ചു പുറത്തു വന്നു സൂപ്പർ ഹിറ്റായത്. ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു.
ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മികച്ച ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്യുന്നത് സാജനുമാണ്. മുകളിൽ പറഞ്ഞ നടീനടൻന്മാരെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും കേശു ഈ വീടിന്റെ നാഥനിൽ അഭിനയിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി എന്നിവക്ക് ശേഷം നാദിര്ഷ ഒരുക്കിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഇത് കൂടാതെ നാദിർഷ ഒരുക്കിയ ജയസൂര്യ ചിത്രമായ ഈശോയും ഒടിടി റിലീസ് ആയിരിക്കും എന്ന് വാർത്തകൾ വരുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.