നാളെ കേരളത്തിലെ സിനിമാ പ്രേമികളുടെ മുൻപിലേക്ക് എത്തുന്നത് അഞ്ചു ചിത്രങ്ങൾ ആണ്. രണ്ടു തമിഴ് ചിത്രവും, രണ്ടു മലയാള ചിത്രവും ഒരു ഹിന്ദി ചിത്രവുമാണ് നാളെ കേരളത്തിലെ നിരവധി സ്‌ക്രീനുകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്നത്. അതിൽ ഏറ്റവും കൂടുതൽ പേർ ആകാംഷയോടെ കാത്തിരിക്കുന്നത് ദളപതി വിജയ് നായകനായ ആറ്റ്ലി ചിത്രം ബിഗിൽ ആണ്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഇതിനോടകം വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് കേരളത്തിൽ നേടിയിരിക്കുന്നത്. ഫാൻസ് ഷോകളോടെ വിജയ് ചിത്രത്തെ എതിരേൽക്കാൻ ആരാധകരും ആവേശത്തോടെ തയ്യാറായി ഇരിക്കുകയാണ്. ഈ ചിത്രത്തോടൊപ്പം മത്സരിക്കാൻ എത്തുന്ന മറ്റൊരു തമിഴ് ചിത്രമാണ് കാർത്തി നായകനായ കൈദി.
മാനഗരം എന്ന ഗംഭീര ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണം ആണ് ലഭിച്ചത്. മലയാളികളുടെ ഇഷ്ട താരമായ നരേനും അഭിനയിക്കുന്ന ഈ ചിത്രം പൂർണ്ണമായും രാത്രിയിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നായികയും പാട്ടുകളും ഇല്ലാത്ത ഈ ചിത്രം കാർത്തിയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധ നേടുമെന്നാണ് ഏവരുടെയും പ്രതീക്ഷ. നാളെ എത്തുന്ന രണ്ടു മലയാള ചിത്രങ്ങൾ ഷഹീൻ സിദ്ദിഖ് നായകനായ ഒരു കടത്തു നാടൻ കഥയും, വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ഒരുക്കിയ ആന്തോളജി ചിത്രമായ വട്ടമേശ സമ്മേളനവും ആണ്.
ഈ രണ്ടു ചിത്രങ്ങളും വ്യത്യസ്തമായ ട്രൈലെർ, ടീസർ എന്നിവയിലൂടെ എല്ലാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നവാഗതനായ പീറ്റർ സാജൻ സംവിധാനം ചെയ്ത ത്രില്ലർ ആണ് ഒരു കടത്തു നാടൻ കഥ എങ്കിൽ എട്ടു സംവിധായകർ ചേർന്നാണ് വട്ടമേശ സമ്മേളനം ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ നാളെ ഒരു ഹിന്ദി ചിത്രവും എത്തുന്നുണ്ട്. അക്ഷയ് കുമാർ നായകനായ കോമഡി ചിത്രമായ ഹൗസ്ഫുൾ 4 ആണ് അത്. സൂപ്പർ ഹിറ്റുകൾ ആയ ആദ്യ മൂന്നു ഭാഗത്തിന് ശേഷം എത്തുന്ന ഈ നാലാം ഭാഗത്തിൽ അക്ഷയ് കുമാറിനൊപ്പം റിതേഷ് ദേശ്മുഖ്, ബോബി ഡിയോൾ എന്നിവരും അഭിനയിച്ചിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.