സംസ്ഥാന സ്കൂൾ കായിക മേള നടക്കുകയാണ് ഇപ്പോൾ കേരളത്തിൽ. ഒട്ടേറെ പുത്തൻ കായിക താരങ്ങളുടെ ഉദയവും റെക്കോർഡ് നേട്ടങ്ങളും മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. അങ്ങനെ ഇത്തവണത്തെ കായിക മേളയിലെ താരങ്ങളിൽ ഒരാളാണ് ഇരട്ട റെക്കോർഡ് നേട്ടവുമായി തിളങ്ങിയ ആൻസി സോജൻ. ലോങ് ജമ്പിൽ റെക്കോർഡ് സ്വന്തമാക്കിയ ആൻസി സോജൻ അതിനു ശേഷം 100 മീറ്റർ ഓട്ടത്തിലും റെക്കോർഡ് ഇട്ടാണ് മടങ്ങുന്നത്. ആൻസിയുടെ ഫോണിലെ വാൾ പേപ്പർ ആയി കിടക്കുന്നത് ഉസൈൻ ബോൾട്ടിന്റെ ചിത്രം ആണ്. എന്നാൽ ആൻസി പറയുന്നത് തന്റെ മനസ്സിൽ പതിഞ്ഞ ഹീറോ തമിഴകത്തിന്റെ ദളപതി വിജയ് ആണെന്നാണ്. വിജയ്‍യെ എന്ത് കൊണ്ടാണ് ഇഷ്ടം എന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ആൻസി ആദ്യം തന്നെ ആ ചോദ്യത്തിൽ ഒരു തിരുത്തൽ വരുത്തി.
വിജയ് അല്ല വിജയ് അണ്ണൻ എന്നായിരുന്നു ആൻസിയുടെ തിരുത്തു. വിജയ്‌യുടെ എല്ലാ ചിത്രങ്ങളും മുടങ്ങാതെ കാണും എന്നും ഏറ്റവും പുതിയ ചിത്രമായ ബിഗിലും കണ്ടു എന്നും ആൻസി പറയുന്നു. ആ ചിത്രത്തിന് വേണ്ടി എ ആർ റഹ്‌മാൻ ഒരുക്കിയ സിംഗ പെണ്ണേ എന്ന ഗാനം ഏറെ ഇഷ്ടമായി എന്നാണ് ആൻസി പറയുന്നത്. സ്ത്രീ ശാക്തീകരണം, വനിതാ സ്പോർട്സ് എന്നിവ വിഷയമാക്കിയ സിനിമയാണ് ബിഗിൽ. വിജയ് സിനിമകളുടെ ക്ലൈമാക്സ് പോലെ ആണ് ആൻസി തന്റെ അവസാന സ്ക്കൂൾ മീറ്റിൽ ഇരട്ട സ്വർണം നേടിയത് എന്നാണ് പത്ര പ്രവർത്തകരുടെ ഭാഷ. 12.05 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് കടുത്ത മത്സരത്തിന് ഒടുവിൽ ആൻസി റെക്കോർഡ് ഇട്ടത്. ഉസൈൻ ബോൾട്ടും ഷെല്ലി ആൻ ഫ്രേസറും ആണ് ആൻസിയുടെ ഇഷ്ട അത്‌ലറ്റിക് താരങ്ങൾ. ഉസൈൻ ബോൾട്ടിനോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ ശൈലി ആണ് ഓട്ടത്തിൽ ആൻസി പിന്തുടരുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.