2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് ഇത്തവണ രണ്ടു പേരാണ് പങ്കിട്ടത്. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോൻ, നായാട്ടു, മധുരം , ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജ് എന്നിവരാണത്. മികച്ച നടിക്കുള്ള അവാർഡ് ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി സ്വന്തമാക്കിയപ്പോൾ ജോജി എന്ന ചിത്രമൊരുക്കിയ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി മാറി. വിനീത് ശ്രീനിവാസനൊരുക്കിയ ഹൃദയം ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‍കാരം നേടിയെടുത്തു. മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ജോജിയിലൂടെ ഉണ്ണിമായയാണ് നേടിയത്. നായാട്ടിലൂടെ ഷാഹി കബീർ മികച്ച കഥാകൃത്തായപ്പോൾ, മികച്ച അവലംബിത തിരക്കഥക്കുള്ള അവാർഡ് ജോജിയിലൂടെ ശ്യാം പുഷ്ക്കരൻ സ്വന്തമാക്കി. ഹൃദയം, ജോജി എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീത സംവിധായകർക്കുള്ള അവാർഡ് യഥാക്രമം ഹിഷാം അബ്ദുൽ വഹാബ്, ജസ്റ്റിൻ വർഗീസ് എന്നിവരാണ് നേടിയത്.
142 സിനിമകളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്. അതിൽ നിന്ന് 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ, രണ്ടു പ്രാഥമിക ജൂറികൾ ചേർന്ന് സമർപ്പിച്ചത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയർമാൻ. മോഹൻലാൽ, മമ്മൂട്ടി, പ്രണവ് മോഹൻലാൽ, ദുൽകർ സൽമാൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങൾ ഇത്തവണ മികച്ച നടനുള്ള അവാർഡിനായി മത്സര രംഗത്തുണ്ടായിരുന്നു. മികച്ച നടിക്കുള്ള മത്സരത്തിൽ പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, നിമിഷ സജയൻ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ദർശന രാജേന്ദ്രൻ, രജീഷ് വിജയൻ, ഗ്രേസ് ആന്റണി, ഉർവശി, ഐശ്വര്യ ലക്ഷ്‌മി എന്നിവരും മത്സരിച്ചു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
This website uses cookies.