ഇന്ത്യൻ സിനിമയുടെ നടനവിസ്മയം മോഹൻലാൽ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും, ഇന്ത്യൻ സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം ആശംസകളുമായി അദ്ദേഹത്തിന് തങ്ങളുടെ സ്നേഹം അറിയിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ മോഹൻലാൽ ജന്മദിന ആഘോഷങ്ങളിൽ പങ്കു ചേർന്ന് കേരളാ പോലീസും മുന്നോട്ടു വന്നിരിക്കുകയാണ്. കേരളത്തിലെ വിവിധ കോണുകളിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വെച്ച് ഹാപ്പി ബർത്ഡേയ് ലാലേട്ടാ എന്നെഴുതിയ കേക്കുകൾ മുറിച്ചാണ് പോലീസുകാരുടെ ആഘോഷം. അതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അത് കൂടാതെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഹൻലാൽ ആരാധകർ, അവർക്കുള്ള ഭക്ഷണവും മറ്റു കോവിഡ് പ്രതിരോധ സാമഗ്രികളും എത്തിക്കുന്നുമുണ്ട്.
മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ സേവന പരിപാടികളാണ് മോഹൻലാൽ ആരാധകർ നടത്താറുള്ളത്. ഇത്തവണ കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ളത് കൊണ്ട് തന്നെ അത് പാലിച്ചു കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായങ്ങളും അവർ കേരളം മുഴുവനും എത്തിക്കുകയാണ്. കൊറോണ എന്ന മഹാമാരിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുമ്പോഴും, നമ്മുടെയെല്ലാം ജീവന്‍ അപകടത്തിലാവാതിരിക്കാന്‍ രാവ് എന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ നമുക്ക് വേണ്ടി സേവനമനുഷ്ടിക്കുന്ന, നമുക്ക് കാവലാളാവുന്ന കേരളത്തിന്‍റെ കാക്കി പടയ്ക്ക് വേണ്ടിയാണു ഇത്തവണ മോഹൻലാൽ ആരാധകർ ഒരുപാട് സേവനകളുമായി എത്തുന്നത്. എറണാകുളം എളമക്കര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ഇന്നത്തെ ഉച്ച ഭക്ഷണം എത്തിച്ചു നൽകിയ മോഹൻലാൽ ആരാധകരുടെയും അത് സ്വീകരിക്കുന്ന പോലീസുകാരുടെയും ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. കേരളാ പൊലീസിന് പുറമെ കെ എസ് ആർ ടി സിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുന്ന കാഴ്ചയും നമ്മുക്ക് കാണാം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.