മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ഉണ്ട ഒരു പറ്റം പോലീസുകാരുടെ കഥയാണ് പറയുന്നത്. മണികണ്ഠൻ എന്ന പോലീസ് ഓഫീസർ ആയി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടൈം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങി ഒട്ടനേകം താരങ്ങളും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആയി ഈ ചിത്രത്തിലെ കാരക്റ്റെർ പോസ്റ്ററുകളും അതുപോലെ ചിത്രത്തിന്റെ മറ്റു പോസ്റ്ററുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഉണ്ട എന്ന ഈ ചിത്രത്തിന് പ്രമോഷനുമായി അതേ മാതൃകയിൽ തന്നെ ഒരു പോസ്റ്റർ ഉണ്ടാക്കിയിരിക്കുകയാണ് കേരളാ പോലീസ്. ആ പോസ്റ്ററിൽ കാണുന്നവർ എല്ലാവരും കേരളാ പൊലീസിലെ അംഗങ്ങൾ ആണ്.
സബ് ഇൻസ്‌പെക്ടർ മണി സാറിനെയും ടീമിനേയും അനുകരിച്ച് കേരള പൊലീസ് പുറത്തിറക്കിയ ഉണ്ട സ്പെഷ്യൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നവാഗതനായ ഹർഷദ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. ഈ വരുന്ന ഈദിനു റിലീസ് ചെയ്യാൻ പോകുന്ന ഉണ്ടക്കു വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നതു ബോളിവുഡ് സംഘട്ടന സംവിധായകൻ ആയ ശ്യാം കൗശൽ ആണ്. പ്രശാന്ത് പിള്ളൈ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.