ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മാനഗരം, കൈദി എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ്. ദളപതി വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാണ് ഒരുക്കുന്നത് എന്നാണ് സൂചന. അടുത്ത വർഷം സമ്മർ റിലീസ് ആയാവും ഈ ചിത്രം റിലീസ് ചെയ്യുക. ഏതായാലും ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇപ്പോഴേ വിറ്റു പോയിരിക്കുകയാണ്. ഫോർച്യൂൺ ഫിലിംസ് ആണ് വമ്പൻ തുക മുടക്കി ഈ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റെക്കോർഡ് തുകക്ക് ആണ് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ്സ് റൈറ്റ്സ് വിറ്റു പോയത്. സൺ ടി വി ആണ് ഇതിന്റെ ടെലിവിഷൻ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ കേരളാ വിതരണാവകാശം ഫോർച്യൂൺ ഫിലിംസ് സ്വന്തമാക്കിയത് ആറു കോടി രൂപയ്ക്കു ആണെന്നാണ് വിവരങ്ങൾ പറയുന്നത്. ബിഗിൽ എന്ന വിജയ്- ആറ്റ്ലി ചിത്രം നേടിയ ഗംഭീര വിജയം ആണ് ഇത്ര വലിയ തുക മുടക്കി ഈ പുതിയ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കാൻ വിതരണക്കാരെ പ്രേരിപ്പിച്ചത് എന്നറിയുന്നു. വിജയ്, വിജയ് സേതുപതി എന്നിവർക്ക് ഒപ്പം കൈദി വില്ലൻ അർജുൻ ദാസ്, 96 ഫെയിം ഗൗരി കിഷൻ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രമണ്യൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് സത്യൻ സൂര്യൻ ആണ്. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വിജയ് ഒരു കോളേജ് പ്രൊഫസ്സർ ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. സേവ്യർ ബ്രിട്ടോ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.