അനിരുദ്ധ് രവിചന്ദറുമായി വിവാഹം?; വാർത്തകളിൽ പ്രതികരിച്ച് കീർത്തി സുരേഷ്.
മലയാളിയും പ്രശസ്ത തെന്നിന്ത്യൻ നായികയുമായ കീർത്തി സുരേഷ്, തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ഗോസിപ്പിനെതിരെ കൂടി പ്രതികരിച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും കീർത്തിയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരുടേയും വിവാഹം ഉടനെ ഉണ്ടാകുമെന്നുമുള്ള വാർത്തകളാണ് കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുറച്ചു നാൾ മുൻപ്, കീർത്തിയുടെ അച്ഛനും മലയാളത്തിലെ പ്രശസ്ത നടനും നിർമ്മാതാവുമായ ജി സുരേഷ് കുമാർ ഈ വാർത്തകൾ നിഷേധിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ കീർത്തിയുടെ ഭാഗത്ത് നിന്ന് തന്നെ ഈ കാര്യത്തിൽ ഒരു പ്രതികരണം ഉണ്ടായിരിക്കുകയാണ്. ടൈംസ് നൗ മാധ്യമത്തിനോടാണ് ഈ വിഷയത്തിൽ കീർത്തി പ്രതികരിച്ചത്. അനിരുദ്ധ് തന്റെ സുഹൃത്ത് മാത്രമാണെന്നും ബാക്കി പ്രചരിക്കുന്ന വാർത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്നും കീർത്തി ടൈംസ് നൗവിനോട് പറഞ്ഞു.
വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന്, അതിന്റെ സമയമാകുമ്പോൾ അത് സംഭവിക്കും എന്നാണ് കീർത്തി പറയുന്നത്. ഒടിടി പ്ളേക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തിയുടെ അച്ഛൻ ജി സുരേഷ് കുമാർ ഈ വാർത്തകൾ നിഷേധിച്ചത്. മലയാളത്തിൽ ഗീതാഞ്ജലി എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ്, പിന്നീട് കൂടുതലും അഭിനയിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ്, നാഗ് അശ്വിൻ ഒരുക്കിയ തെലുങ്ക് ചിത്രമായ മഹാനടിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും കീർത്തി സുരേഷ് നേടിയെടുത്തിരുന്നു. തമിഴിൽ വിജയ്, സൂര്യ, ധനുഷ്, വിക്രം മുതൽ രജനികാന്തിനൊപ്പം വരെ അഭിനയിച്ച നടിയാണ് കീർത്തി സുരേഷ്. സൈറൺ, റിവോൾവർ റീത, കന്നിവെടി, രഘു താത്ത എന്നീ തമിഴ് ചിത്രങ്ങളാണ് തമിഴിൽ കീർത്തി വേഷമിട്ട് ഇനി വരാനുള്ളത്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.