കുബേരൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ബാലതാരമായി എത്തിയ കീർത്തി സുരേഷ് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഗീതാഞ്ജലിയിലൂടെയാണ് നായികയായി മലയാള സിനിമയിൽ അരങ്ങേറിയത് ചിത്രം. വിജയമായില്ലെങ്കിലും നായികാ പ്രാധാന്യമുള്ള ചിത്രം അന്ന് കീർത്തിയുടെ അഭിനേത്താൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പിന്നീട് കീർത്തി സുരേഷ് റിങ് മാസ്റ്റർ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിൽ വീണ്ടും എത്തി. രണ്ട് ചിത്രങ്ങളിൽ മാത്രമായിരുന്നു കീർത്തി സുരേഷ് മലയാളത്തിൽ നായികയായി എത്തിയത്. പിന്നീട് ‘ ഇത് എന്ന മയക്കം ‘ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറിയ കീർത്തി സുരേഷിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വിക്രം പ്രഭുവിന്റെ നായികയായി എത്തിയ ആദ്യ തമിഴ് ചിത്രം വിജയമായില്ലെങ്കിൽ കൂടിയും ചിത്രത്തിലൂടെ കീർത്തി സുരേഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നേനു സൈലജ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കീർത്തി സുരേഷ് അരങ്ങേറി. ചിത്രം വമ്പൻ വിജയമാറി മാറിയതോടെ കീർത്തി തെന്നിന്ത്യൻ സിനിമയിലെ വലിയ താരമായി മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെയധികം ശ്രദ്ധ നേടിയ കീർത്തി തമിഴ് സൂപ്പർതാരങ്ങളായ സൂര്യ, ധനുഷ്, ശിവകാർത്തികേയൻ എന്നിവരുടെ നായികമാരായി എത്തി. തെലുങ്കിൽ നാനിയോടൊപ്പം നേനു ലോക്കൽ എന്ന സൂപ്പർഹിറ്റ് ചിത്രവുമായി കഴിഞ്ഞ വർഷം കീർത്തി സുരേഷ് എത്തി. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചരിത്ര കഥപറഞ്ഞ മഹാനടി കീർത്തി സുരേഷിന്റെ നായികാസ്ഥാനം വീണ്ടും ഊട്ടിയുറപ്പിക്കുന്ന ഒന്നായി മാറി. ചിത്രത്തിലെ ഗംഭീരപ്രകടനം കീർത്തി സുരേഷിന് വലിയ കയ്യടികൾ ആണ് നേടിക്കൊടുത്തത്. മഹാനടി വിജയത്തിലൂടെ വലിയ താര പദവിയിലേക്ക് കീർത്തി സുരേഷ് ഉയർന്നിരിക്കുകയാണ്.
വിജയ് നായകനായ ദളപതി 62, വിക്രം നായകനായ സാമിയുടെ രണ്ടാംഭാഗം സാമി 2 തുടങ്ങി വമ്പൻ ചിത്രങ്ങളാണ് കീർത്തി സുരേഷിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിശാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴിയി 2വിലും കീർത്തി സുരേഷ് തന്നെയാണ് നായിക. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലും കീർത്തി നായികയായി എത്തുമെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. അങ്ങനെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ കീർത്തി തെന്നിന്ത്യൻ സിനിമയുടെ അഭിവാജ്യഘടകമായി കീർത്തി മാറിയിരിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.