രണ്ടു ദിവസം മുൻപാണ് ദളപതി വിജയ് തന്റെ ജന്മദിനമാഘോഷിച്ചത്. സിനിമാ ലോകവും സിനിമാ പ്രേമികളും ദളപതിയുടെ ആരാധകരും ചേർന്ന് തങ്ങളുടെ താരത്തിന്റെ ജന്മദിനം സോഷ്യൽ മീഡിയയിൽ തരംഗമാക്കി മാറ്റി. ഒട്ടേറെ ഇന്ത്യൻ സിനിമാ താരങ്ങൾ വിജയ്ക്ക് ആശംസകൾ നേർന്നു മുന്നോട്ടു വന്നു. അതിലൊരാൾ പ്രശസ്ത തെന്നിന്ത്യൻ നായികയും ദേശീയ അവാർഡ് ജേതാവുമായ നടി കീർത്തി സുരേഷായിരുന്നു. തന്റെ വയലിനിൽ, മാസ്റ്റർ എന്ന ലോകേഷ് കനകരാജ്- വിജയ് ചിത്രത്തിലെ, വിജയ് ആലപിച്ച കുട്ടി സ്റ്റോറി എന്ന ഗാനത്തിന്റെ കരോക്കെ ചെയ്തുകൊണ്ടായിരുന്നു കീർത്തി സുരേഷ് ദളപതി വിജയ്ക്ക് തന്റെ ജന്മദിന ആശംസകൾ നേർന്നത്. ട്വിറ്ററിലൂടെ കീർത്തി സുരേഷ് ഈ വീഡിയോ പുറത്തു വിട്ടപ്പോഴാണ് ഇത്ര മനോഹരമായി ഈ നടി വയലിൻ വായിക്കുമെന്ന് പോലും ആരാധകർ മനസ്സിലാക്കിയത്. ഇപ്പോഴിതാ കീർത്തിയുടെ ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ റെക്കോർഡ് കാഴ്‌ചനക്കാരെയാണ് നേടിയിരിക്കുന്നത്.
ഇതിനോടകം 14 ലക്ഷം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. 13 ലക്ഷം ആളുകളാണ് ഇതുവരെ ട്വിറ്ററിൽ മാത്രം വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത് എന്ന് മാത്രമല്ല 36K റീട്വീറ്റും ഈ ഗാനം ട്വിറ്ററിൽ നേടിയെടുത്തു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു തെന്നിന്ത്യൻ നടി ട്വിറ്ററിൽ പങ്കുവയ്ക്കുന്ന ഒരു ട്വീറ്റിന് 10 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിക്കുന്നത് എന്ന അപൂർവതയും ഈ ജന്മദിനാശംസ ട്വീറ്റ് സ്വന്തമാക്കി. ദളപതി വിജയ്‌ക്കുള്ള വമ്പൻ ആരാധക പിന്തുണയുടെ സൂചന കൂടിയാണ് ഈ റെക്കോർഡ് നമ്മുക്ക് കാണിച്ചു തരുന്നത്. വിജയ്‌യുടെ നായികയായി ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിൽ കീർത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി മലയാളികളായ നടി മേനകളുടെയും സിനിമാ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാറിന്റെയും മകളാണ്. കാർത്തിക് സുബ്ബരാജ് നിർമ്മിച്ച പെൻഗ്വിൻ എന്ന ചിത്രമാണ് കീർത്തിയുടെ പുതിയ റിലീസ്. ആമസോൺ പ്രൈമിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.