തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമ്മാതാവ് എന്ന പേര് ഒരുകാലത്തു നേടിയ ആളാണ് കെ ടി കുഞ്ഞുമോൻ. ഇന്നും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്ന ഒരുപിടി വമ്പൻ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചത് അദ്ദേഹമാണ്. ചിത്രത്തിലെ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം തെന്നിന്ത്യയിൽ നിർമ്മാതാവും ഒരു ബ്രാൻഡ് ആയതു കെ ടി കുഞ്ഞുമോനിലൂടെ ആയിരുന്നു എന്നതാണ് സത്യം. സൂര്യന്‍, ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നിങ്ങനെ ഗംഭീര ചിത്രങ്ങൾ നിർമ്മിച്ച അദ്ദേഹം ആണ് പവിത്രന്‍, ഷങ്കര്‍, സെന്തമിഴന്‍ എന്നീ സംവിധായകർ, നഗ്മ, സിസ്മിതാസെന്‍, തബു എന്നീ നായികമാർ, ഒട്ടേറെ വമ്പൻ സാങ്കേതിക പ്രവർത്തകർ എന്നിവർക്ക് തെന്നിന്ത്യൻ സിനിമയിൽ ഒരു ബ്രേക്ക് ഉണ്ടാക്കി കൊടുത്തതു. ഇപ്പോഴിതാ തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജെന്റിൽമാന് രണ്ടാം ഭാഗം ഒരുക്കികൊണ്ട് നിർമ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് അദ്ദേഹം.
തന്റെ പുതിയ സിനിമയായ ജെന്റില്‍മാന്‍ 2 വിന്റെ സംഗീത സംവിധായകൻ ആരാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യ ഭാഗത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നു എങ്കിൽ, രണ്ടാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത് ബ്രഹ്മാണ്ഡ രാജമൗലി ചിത്രങ്ങളായ ബാഹുബലി സീരിസ്, ആർ ആർ ആർ എന്നിവക്ക് സംഗീതം ഒരുക്കിയ കീരവാണി ആയിരിക്കും. നായകന്‍,നായിക, സംവിധായകന്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും അധികം വൈകാതെ പ്രഖ്യാപിക്കും എന്നാണ് സൂചന. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന ജെന്റിൽമാൻ രണ്ടാം ഭാഗം കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയാൽ ആരംഭിക്കാൻ ആണ് പ്ലാൻ. 1993 ഇൽ റിലീസ് ചെയ്ത ജെന്റിൽമാൻ ഒരുക്കിയത് ഷങ്കർ ആണ്. അർജുൻ സർജ, മധുബാല എന്നിവർ ആയിരുന്നു അതിലെ പ്രധാന താരങ്ങൾ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.