മലയാള സിനിമയിലെ ഒരു പുതിയ ചരിത്രം തന്നെയായി മാറാനുള്ള തയ്യാറെടുപ്പിലാണ് റോഷൻ ആൻഡ്രൂസിന്റെ നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രഗത്ഭർ ഒരുമിക്കുന്നതായി ആണ് വാർത്തകൾ വന്നു കൊണ്ടിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ബോളിവുഡ് ക്യാമറാമാൻ ആയ ബിനോദ് പ്രധാൻ ആണ്. ഗോപി സുന്ദർ സംഗീതം പകരുന്ന ഈ ചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈനിംഗ് ചെയ്യാൻ പോകുന്നത് ബാഹുബലിയിലൂടെ പ്രശസ്തനായ സതീഷ് ആണെന്നണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു. ഒരു കാലഘട്ടം മുഴുവൻ പുനരാവിഷ്കരിക്കുന്ന ഈ ചിത്രത്തിൽ സതീഷിന്റെ സൗണ്ട് ഡിസൈനിങ് കൂടി ചേരുമ്പോൾ ഉണ്ടാകാൻ പോകുന്ന ഇമ്പാക്ട് വളരെ വലുതായിരിക്കും എന്നുറപ്പാണ്.
നിവിൻ പോളിയുടെ നായികയായി ഈ ചിത്രത്തിലെത്തുന്നത് അമൽ പോൾ ആണ്. ഈ വരുന്ന സെപ്റ്റംബർ ഒന്ന് മുതൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന് വേണ്ടി പുതുമുഖ അഭിനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്ക, എറണാകുളം, ഉഡുപ്പി എന്നിവിടങ്ങളിലായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം 2018 ഏപ്രിലിൽ തിയേറ്ററിൽ എത്തിക്കാനാണ് ശ്രമം.
നിവിൻ പോളി ഈ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കുറച്ചു കാലം കളരി പയറ്റ് അഭ്യസിച്ചു എന്നാണ് വാർത്തകൾ വരുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഈ ചിത്രം അനൗൺസ് ചെയ്തിട്ടു ഇപ്പോൾ ഒന്നര വർഷത്തിലേറെയായി. റോഷൻ ആൻഡ്രൂസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം ബോബി- സഞ്ജയ് ടീം തന്നെ തിരക്കഥയൊരുക്കിയ കുഞ്ചാക്കോ ബോബൻ നായകനായ സ്കൂൾ ബസ് ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.