മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി നിവിൻപോളി എത്തുമ്പോൾ, ഇത്തിക്കരപ്പക്കി എന്ന സാഹസികനായ കള്ളന്റെ വേഷത്തിൽ മോഹൻലാൽ ഉണ്ട്. ചിത്രത്തിൽ ഇത്തിക്കര പക്കിയെ സംബന്ധിക്കുക ഒരു രഹസ്യം ഉണ്ട് ആ രഹസ്യം തന്നെയാണ് ചിത്രത്തിലേക്ക് മോഹൻലാലിനെ ആകർഷിച്ചതും. ആ രഹസ്യമെന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ലെങ്കിലും അത് നിങ്ങളെ ഏവരെയും ഞെട്ടിക്കും എന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നത്. ആ രഹസ്യം ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രേക്ഷകർക്ക് ഞെട്ടൽ ആയിരിക്കുമെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. എന്തുതന്നെയായാലും ഇത്തരമൊരു വാർത്ത പുറത്തുവന്നതോടെ കൂടി ആരാധകരും പ്രേക്ഷകരും വളരെയധികം ആകാംക്ഷയിലാണ്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവരോടൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. യുവാക്കളുടെ പ്രിയങ്കരനായ നിവിൻ പോളിയാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാൽ കൂടിയെത്തിയതോടെ ചിത്രത്തിൻറെ ഹൈപ്പ് വളരെയധികം ഉയർന്നിരുന്നു. മോഹൻലാലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന അസാമാന്യ മെയ്‌വഴക്കത്തോടെ കൂടിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറിയിരുന്നു. ചിത്രത്തിന്റേതായി പുറത്ത് വരുന്ന ഓരോ രംഗങ്ങളും തന്നെ വിജയപ്രതീക്ഷ ഇരട്ടിപ്പിച്ചു കഴിഞ്ഞു. 30 കോടിയോളം മുതൽമുടക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രം ഈ വർഷം പകുതിയോടുകൂടി വമ്പൻ റിലീസായി തിയറ്ററുകളിലെത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.