മലയാള സിനിമയിലെ ചരിത്ര വിജയങ്ങളിൽ ഒന്നായി മാറിയ കായംകുളം കൊച്ചുണ്ണി യു കെയിൽ റെക്കോർഡ് റിലീസ് ആയാണ് എത്തിയത്. 106 സ്ക്രീനുകളിൽ ആയി ഏകദേശം 345 ഷോകൾ ആണ് അവിടെ ദിവസേന കൊച്ചുണ്ണി കളിക്കാൻ പോകുന്നത്. ഇന്നലെ യു കെ റിലീസ് ചെയ്‌ത കായംകുളം കൊച്ചുണ്ണിക്കു മികച്ച പ്രതികരണമാണ് അവിടെ നിന്നു ലഭിക്കുന്നത്. മലയാളത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം ആദ്യ രണ്ടാഴ്ച്ച കൊണ്ട് മുപ്പതു കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടി. വിദേശത്തു നിന്ന് ഇരുപതു കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച പ്രകടനമാണ് നടത്തിയത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ നിവിൻ പോളി കായംകുളം കൊച്ചുണ്ണി എന്ന നായക വേഷത്തിൽ എത്തിയപ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രം ആയി അതിഥി വേഷത്തിലും എത്തി. ഇവരുടെ രണ്ടു പേരുടെയും കിടിലൻ പ്രകടനമാണ് ഈ ചിത്രത്തെ ഗംഭീരമാക്കിയത് എന്നു പറയാം. ഇവർക്കൊപ്പം ബാബു ആന്റണി, സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ഷൈൻ ടോം ചാക്കോ, സുധീർ കരമന, സുദേവ് നായർ, സുനിൽ സുഗത, ഇടവേള ബാബു, മുകുന്ദൻ, പ്രിയങ്ക തിമേഷ്, മണികണ്ഠൻ ആചാരി, അമിത് ചക്കാലക്കൽ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഗോപി സുന്ദർ ഈണം പകർന്ന ഗാനങ്ങൾ ആണ് കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മികവ്. ബോബി സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.