രണ്ടു വർഷം മുൻപൊരു നവംബർ 25 നു ആയിരുന്നു ദിലീപ്- കാവ്യാ മാധവൻ താര ജോഡികൾ വിവാഹിതരായത്. കഴിഞ്ഞ മാസമാണ് ഇവരുടെ ആദ്യത്തെ കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ കുഞ്ഞിന്റെ ഫോട്ടോ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് കാവ്യാ മാധവൻ. കൈക്കുഞ്ഞുമായി നിൽക്കുന്ന കാവ്യയുടെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മഹാലക്ഷ്മി എന്നാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് ദിലീപ് നൽകിയിരിക്കുന്ന പേര്, ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ ദിലീപിന് ജനിച്ച മകൾ മീനാക്ഷിയും ദിലീപ്- കാവ്യാ മാധവൻ ദമ്പതികൾക്കൊപ്പമാണ്.
തന്റെ വിവാഹ വാർഷികം ദിലീപ് ആഘോഷിച്ചത് ബാങ്കോക്കിൽ ഉള്ള പ്രൊഫസ്സർ ഡിങ്കൻ എന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചാണ്. ചിത്രത്തിന്റെ രചയിതാവ് റാഫി, സംവിധായകൻ രാമചന്ദ്രബാബു, വ്യാസന്‍ കെ.പി തുടങ്ങിയവർ ദിലീപിനൊപ്പം ആഘോഷത്തിൽ പങ്കെടുത്തു. സെറ്റിലുള്ള എല്ലാവര്ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ചു നൽകിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു മഹാലക്ഷ്മിയുടെ നൂലുകെട്ടു ചടങ്ങു നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രൊഫസ്സർ ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്തായിരിക്കും. പട്ടായ, ബാങ്കോക്ക്, തായ്‍ലൻഡ് എന്നിവടങ്ങളിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സനൽ തോട്ടം ആണ്. പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സിനിമ ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.