മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം കത്രീന കൈഫ് അഭിനയിച്ച ചിത്രമായിരുന്നു ബൽറാം vs താരാദാസ്. ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം എന്നീ സിനിമകളിലെ പോലീസ് ഓഫീസർ ആയ ബൽറാം എന്ന കഥാപാത്രവും അതിരാത്രത്തിലെ താരദാസ് എന്ന കള്ളകടത്തുകാരൻ കഥാപാത്രവും ഒന്നിച്ചു എത്തിയ ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. വമ്പൻ പ്രതീക്ഷയിൽ എത്തിയ ബൽറാം vs താരദാസ് പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങി.
ബൽറാം vs താരാദാസിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ കത്രീന കൈഫിന്റെ ആദ്യ മലയാള സിനിമയുമായിരുന്നു ഇത്. അതിനു ശേഷം മലയാള സിനിമയിലേക്ക് കത്രീന കൈഫ് വന്നതുമില്ല. അതിനുള്ള കാരണമെന്നവണ്ണം കത്രീന കൈഫ് ആദ്യ മലയാള സിനിമയിൽ നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ച് പറയുന്നു.
ബൽറാം vs താരാദാസിന്റെ ഷൂട്ടിങ് ജീവിതത്തിൽ ഒരു കാലവും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു. അത്രക്കും കഷ്ടപ്പാട് ആയിരുന്നു ആ ദിവസങ്ങൾ. ദുബായിലും കേരളത്തിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് മുഴുവനും. ദുബായിലായിരുന്നു എന്റെ ഭൂരിഭാഗം ഷൂട്ടിങ്. ഏതാനും രംഗങ്ങൾ കേരളത്തിലും ഷൂട്ട് ചെയ്തിരുന്നു. മലയാള ഭാഷയായിരുന്നു തന്റെ പ്രധാന പ്രശ്നം. തിരക്കഥയിലെ സംഭാഷണങ്ങൾ കാണാതെ പഠിക്കണം. ഒരു വിധത്തിൽ ഡയലോഗുകൾ മുഴുവൻ രാത്രി ഉറങ്ങാതെ ഇരുന്നു പഠിച്ചു. ശരിക്കും കരഞ്ഞു പോയി. കത്രീന കൈഫ് പറയുന്നു.
ഒരു മലയാളിയെ പോലെ മലയാളം വളരെ വേഗം പറയുക എന്നത് വളരെ ബുദ്ധിമുട്ട് ആയിരുന്നു. മമ്മൂട്ടി സാറാണ് ധൈര്യം തന്നത്. അടുത്ത ദിവസം കുഴപ്പമില്ലാതെ അഭിനയിച്ചു. ഇപ്പോള്‍ ആ സിനിമയിലെ ഒരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ കഴിയില്ല. കത്രീന കൈഫ് കൂട്ടി ചേര്‍ത്തു.
സിമ അവാര്‍ഡ് 2017 ചടങ്ങിന് വേണ്ടി അബുദാബിയില്‍ എത്തിയതായിരുന്നു കത്രീന കൈഫ്. അതിനിടയിലെ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങള്‍ കത്രീന അറിയിച്ചത്. റണ്‍ബീര്‍ കപൂര്‍ നായകന്‍ ആകുന്ന ജഗ്ഗ ജാസൂസ് ആണ് കത്രീനയുടെ റിലീസ് ആകാന്‍ പോകുന്ന പുതിയ ചിത്രം. റണ്‍ബീറുമായുള്ള പ്രണയ കാലത്ത് ആരംഭിച്ച ചിത്രം ഷൂട്ടിങിനിടയില്‍ റണ്‍ബീറും കത്രീനയും വേര്‍പിരിഞ്ഞ ശേഷം വളരെ കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്. പാതിവെച്ച് ഷൂട്ടിങ്ങ് വരെ നിന്നു പോകുന്ന സാഹചര്യത്തില്‍ എത്തിയ ചിത്രം സംവിധായകന്‍ അനുരാഗ് ബസുവിന്‍റെ ഏറെ നാളത്തെ ശ്രമത്തിന് ഒടുവിലാണ് റിലീസിങ്ങിന് എത്തുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.