ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി കുതിപ്പ് തുടരുകയാണ്. മലയാളത്തില്‍ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം, ഇതര ചരിത്രത്തിൽ കാതോട് കാതോരം എന്ന 1985 ൽ റിലീസ് ചെയ്ത മമ്മൂട്ടി – ഭരതൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കഥ പറയുന്നത്. അതിനൊപ്പം സിബി മലയിൽ ഒരുക്കിയ മുത്താരം കുന്ന് പി ഓ എന്ന ചിത്രത്തിൻ്റെ റഫറൻസ് കൂടി രേഖാചിത്രത്തിൽ കടന്ന് വരുന്നുണ്ട്.
രേഖാചിത്രത്തിൻ്റെ വിജയാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി മാരിയറ്റിൽ വെച്ച് കഴിഞ്ഞ ദിവസം ഈ 3 ചിത്രങ്ങളുടെയും അണിയറ പ്രവർത്തകർ ഒന്നു ചേർന്നത് മറക്കാനാവാത്ത അനുഭവമായി മാറി. ഈ ചിത്രങ്ങളുടെ അണിയറയിലെ ഓർമകളും കഥകളും അവർ പങ്ക് വെച്ചതും ഹൃദ്യമായി. രേഖാചിത്രത്തിൻറെ സംവിധായകൻ ജോഫിൻ, രചയിതാവായ രാമു സുനിൽ എന്നിവർക്കൊപ്പം, പ്രശസ്ത നിർമ്മാതാവായ സെവൻ ആർട്സ് വിജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ,കാതോട് കാതോരത്തിൽ ഭരതൻ്റെ സംവിധാന സഹായി ആയിരുന്ന പ്രശസ്ത സംവിധായകൻ കമൽ, മുത്താരം കുന്ന് പി ഓ ഒരുക്കിയ സിബി മലയിൽ, അതിന് കഥ രചിച്ച നടൻ ജഗദീഷ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. 1980 കാലഘട്ടത്തിലെ മലയാള സിനിമയിലെ സൗഹൃദവും അന്നത്തെ സിനിമാ സംസ്കാരത്തിൻ്റെ മനോഹരമായ നിമിഷങ്ങളും മറക്കാനാവാത്ത ഓർമ്മകളായി സംഗമത്തിൽ പങ്ക് വെക്കപ്പെട്ടു.
രമേശ് പിഷാരടി ആയിരുന്നു പരിപാടിയുടെ അവതാരകൻ. പരിപാടിക്ക് ശേഷം അവിടെ എത്തിച്ചേർന്ന പത്ര പ്രവർത്തകരുമായി അവർ സംവദിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ നായകനായ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ‘രേഖാചിത്രം’. കൂടാതെ രേഖാചിത്രത്തിലെ ‘മമ്മൂട്ടി ചേട്ടൻ’ എന്ന ഫാക്ടറും വലിയ ശ്രദ്ധ നേടി. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. അപ്പു പ്രഭാകർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് മുജീബ് മജീദ് ആണ്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.