ദുൽഖർ ആദ്യമായി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഹിന്ദി ചിത്രമാണ് ‘കർവാൻ’. ആകാശ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇർഫാൻ ഖാൻ, മിഥില പൽക്കാർ, ദുൽഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കോമഡി, ഫാമിലി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയാണ് സംവിധാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. കർവാന്റെ ജി.സി.സി റിലീസ് ഇന്നലെയായിരുന്നു, എങ്ങും മികച്ച പ്രതികരണം നേടിയ ചിത്രം കേരളത്തിൽ ഇന്നാണ് പ്രദർശനത്തിനെത്തുന്നത്. 85 ഓളം തീയറ്ററുകളിൽ കേരളത്തിൽ മാത്രമായി റിലീസിന് എത്തുന്നുണ്ട്. കർവാന്റെ പ്രൊമോഷന് ഭാഗമായി ഒരു ചാനലിൽ ഇരുവരും ഡയലോഗ് ബാറ്റിൽ പരസ്പരം കളിക്കുകയുണ്ടായി. സൂം ടിവിയുടെ പരിപാടിയിലാണ് ദുൽഖർ മിഥിലയെ മലയാളം പഠിപ്പിച്ചതും മിഥില ദുൽക്കറിനെ മാറാട്ടി പഠിപ്പിച്ചതും വന്നിരിക്കുന്നത്.
ദുൽഖറിന്റെ നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ ഡയലോഗാണ് ദുൽഖർ ആദ്യം പറയുവാൻ ആവശ്യപ്പെട്ടത്. ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണ്’, ഈ ഡയലോഗ് വളരെ കഷ്ടപ്പെട്ടാണ് മിഥില പറഞ്ഞ് തീർത്തത്, എന്നാൽ മാറാട്ടിയിലെ ഡയലോഗുകൾ വളരെ അനായസത്തോട് കൂടിയാണ് ദുൽഖർ കൈകാര്യം ചെയ്തത്. രണ്ടാമതായി ബാംഗ്ലൂർ ഡേയ്സിലെ ഡയലോഗായ ‘നിന്റെ പിന്നാലെ നടക്കാനല്ല നിന്റെ ഒപ്പം നടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന ഡയലോഗായിരുന്നു പറയാൻ ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ ദുൽഖർ ബിഗ് ബി യിലെ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഡയലോഗുകളിൽ ഒന്നായ ‘കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്’ എന്ന ഡയലോഗാണ് മിഥിലയെ പഠിപ്പിച്ചത്. വളരെ രസകരമായി നടത്തിയ ഈ ഷോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
കർവാന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് ആകര്ഷ് ഖുറാന തന്നെയാണ്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കർവാൻ നാളെ കേരളത്തിൽ പ്രദർശനത്തിനെത്തും.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.