തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ കാർത്തിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നമ്മൾ കാർത്തിയെ കൂടുതലും കണ്ടിരിക്കുന്നത് താടി വെച്ച ലുക്കിലാണ്. അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പലതിലും താടി വെച്ച ലുക്കിലാണ് കാർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്ററായ കൈതിയിലെ കാർത്തിയുടെ താടി വെച്ച ലുക് വലിയ ശ്രദ്ധ നേടിയിരുന്നു. അടുത്തകാലത്ത് വന്ന നിരവധി സിനിമകളിൽ താടി വളർത്തിയ ലുക്കിൽ വന്ന കാർത്തി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ക്ലീൻ ഷേവ് ലുക്കിലാണ്. ഏതായാലും ആറ് വർഷത്തിന് ശേഷമാണ് താരം താടി വടിച്ചെത്തുന്നത്. ഈ പുത്തൻ ലുക്ക് പങ്കുവെച്ച് കൊണ്ട് കാർത്തി കുറിച്ചത്, നമ്മുടെ കംഫർട്ട് സോണിൽനിന്ന് പുറത്തു കടക്കുന്നത് വളരെ പേടിപ്പെടുത്തുന്ന ഒന്നാണെന്നും, പക്ഷെ ഒരിക്കൽ അത് ചെയ്താൽ പിന്നെ അതത്ര മോശമല്ലായെന്നുമാണ്.
ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനാണ് കാർത്തിയുടെ ഇനി വരാൻ പോകുന്ന റിലീസ്. സെപ്റ്റംബറിലാണ് ഈ ചിത്രം റിലീസ് ചെയ്യുക. വന്തിയദേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി ഇതിൽ അവതരിപ്പിക്കുന്നത്. മദ്രാസ്, പയ്യ, നാൻ മഹാൻ അല്ലൈ, കൈതി, സിരുത്തൈ, തീരൻ അധികാരം ഒൻട്ര്, സുൽത്താൻ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലൂടെ വലിയ ജനപ്രീതി നേടിയ കാർത്തി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ, സർദാർ, വീരുമാൻ എന്നിവയാണ്. തമിഴ് സൂപ്പർ താരം സൂര്യയുടെ സഹോദരൻ കൂടിയാണ് കാർത്തി. ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന കൈതി 2 എന്ന ചിത്രത്തിൽ കാർത്തി- സൂര്യ ടീം ഒരുമിച്ചെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണിപ്പോൾ പ്രേക്ഷകർ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.