അർഹതയുടേ അംഗീകാരം ആണ് ഇപ്പോൾ കാർത്തി ചിത്രമായ കൈദിയെ തേടി വന്നിരിക്കുന്നത്. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം അതിന്റെ പ്രമേയം കൊണ്ടും മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം പ്രേക്ഷകരുടേയും നിരൂപകരുടേയും കൈയടി ഒരുപോലെ വാങ്ങി കൂട്ടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് ഈ ചിത്രം നേടുന്നത്. ആദ്യ എട്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി അമ്പതു കോടിയിൽ അധികം നേടി കഴിഞ്ഞു ഈ ചിത്രം.
കാർത്തിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ആ ചിത്രം ബോക്സ് ഓഫീസിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ കാർത്തി എന്ന നടന് ഇത് ഇരട്ടി സന്തോഷമാണ് നൽകുന്നത്. കാർത്തിക്കൊപ്പം മലയാള നടൻ നരേനും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രം പതിവ് തമിഴ് സിനിമയുടെ മസാല കൂട്ടുകൾ ആയ പാട്ടുകളും നായികയും ഒന്നുമില്ലാതെ ആണ് ഒരുക്കിയിരിക്കുന്നത് എന്നതും ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്നു.
മികച്ച അഭിപ്രായം നേടിയ വിജയ് ചിത്രം ബിഗിൽ ഒപ്പം ഉണ്ടായിട്ടു പോലും കൈദി ഇപ്പോൾ വമ്പൻ ബോക്സ് ഓഫീസ് മുന്നേറ്റം ആണ് നടത്തുന്നത്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്നും സംവിധായകൻ സ്ഥിതീകരിച്ചിട്ടുണ്ട്. കേരളത്തിലും വമ്പൻ വിജയം നേടുന്ന ഈ ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചപ്പോൾ എല്ലായിടത്തും കൂടുതൽ ഷോകൾ കൂട്ടിച്ചേർക്കുകയാണ്. ഒരു ചെറിയ ചിത്രത്തിന്റെ വമ്പൻ വിജയം എന്ന് കൈദി നേടുന്ന ഈ വിജയത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന കൈദിക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യൻ ആണ്. സാം സി എസ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ഫിലോമിൻ രാജ് ആണ്. പൂർണ്ണമായും രാത്രിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും കൈദിയുടെ പ്രത്യേകതയാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.