മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പേരന്പ് എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. പ്രശസ്ത തമിഴ് സംവിധായകനായ റാം രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ഒരുപാട് വർഷങ്ങൾക്കു ശേഷമാണു മമ്മൂട്ടി തമിഴിൽ എത്തുന്നത്. വർഷങ്ങൾക്കു ശേഷം തമിഴിലേക്ക് എത്തുന്ന മമ്മൂട്ടിക്ക് സ്വാഗതം ആശംസിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. മമ്മൂട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണെന്നും അതുപോലെ റാം മാജിക് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് എന്നും കാർത്തിക് സുബ്ബരാജ് തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു. ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ച പേരന്പ് ഗംഭീര അഭിപ്രായം നേടിയെടുത്തിരുന്നു.
കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ മമ്മൂട്ടിയുടേയും സാധനയുടെയും ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനോടകം പുറത്തു വന്ന ഈ ചിത്രത്തിലെ ട്രൈലെർ, ഗാനങ്ങൾ, പ്രോമോ വീഡിയോകൾ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ച ഈ ചിത്രത്തിൽ അഞ്ജലി, അഞ്ജലി അമീർ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. റോട്ടർഡാം ചലച്ചിത്ര മേള, ഷാങ്ങ്ഹായ് ചലച്ചിത്ര മേള, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്നിവിടങ്ങൾ നിന്ന് മികച്ച നിരൂപക- പ്രേക്ഷക പ്രശംസ ഈ ചിത്രം നേടിയെടുത്തിരുന്നു. ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് ശ്രീകർ പ്രസാദ് ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.