തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. അദ്ദേഹം സംവിധാനം ചെയ്ത് 2014ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജിഗര്‍ത്തണ്ട. സിദ്ധാർഥ്, ബോബി സിംഹ, എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ഇതിലെ പ്രകടനത്തിലൂടെ ബോബി സിംഹ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും നേടിയെടുത്തിരുന്നു. എന്നാൽ ഈ ചിത്രത്തിൽ സിദ്ധാര്‍ത്ഥ് ചെയ്ത കാര്‍ത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ഇപ്പോഴത്തെ തമിഴിലെ യുവ സൂപ്പർതാരമായ ശിവകാര്‍ത്തികേയനെ ആയിരുന്നു എന്ന വെളിപ്പെടുത്തുകയാണ് കാർത്തിക് സുബ്ബരാജ്. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരം തുറന്ന് പറഞ്ഞത്. ആ കഥാപാത്രം ചെയ്യാനായി ശിവകാര്‍ത്തികേയനെ വിളിച്ച സമയത്ത് അദ്ദേഹത്തിന്റെ കേഡി ബില്ല കില്ലാഡി രംഗ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയായിരുന്നു എന്നും, അതുപോലെ വരുത്തപ്പെടാത്ത വാലിബര്‍ സംഘം എന്നചിത്രത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നുവെന്നും കാർത്തിക് സുബ്ബരാജ് ഓർത്തെടുക്കുന്നു.
ജിഗർത്തണ്ടയുടെ കഥ ഏറെയിഷ്ടപെട്ട ശിവകാർത്തികേയൻ തന്നോട് പറഞ്ഞത്, വില്ലന്റെ റോളിലേക്ക് വലിയൊരു നടനെ കൊണ്ടുവരണമെന്നാണെന്നും സത്യരാജിന്റെ പേരാണ് അദ്ദേഹം വില്ലനായി നിർദേശിച്ചതെന്നും കാർത്തിക് സുബ്ബരാജ് പറയുന്നു. പക്ഷെ വില്ലൻ വേഷത്തിലേക്ക് ബോബി സിംഹയെ ആദ്യമേ തീരുമാനിച്ചിരുന്നു എന്നും, അത് പറഞ്ഞതിന് ശേഷമാണ് ശിവകാർത്തികേയനോട് കഥ പറഞ്ഞതെന്നും കാർത്തിക് സുബ്ബരാജ് വെളിപ്പെടുത്തി. പക്ഷെ വില്ലനായി വേറെയാളെ കൊണ്ട് വരണമെന്ന് ശിവകാർത്തികേയൻ ആവശ്യപ്പെട്ടതോടെ അത് ബുദ്ധിമുട്ടാണെന്ന് താനും പറഞ്ഞെന്നും അത്കൊണ്ടാണ് അദ്ദേഹത്തെ വെച്ച് ജിഗർത്തണ്ട നടക്കാതെ പോയതെന്നും കാർത്തിക് സുബ്ബരാജ് വിശദീകരിച്ചു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.