രജനീകാന്ത് ആരാധകർക്ക് ആവേശമായി അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ വലിയ താരമൂല്യമുള്ള സംവിധായകനായി മാറിയ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രജനീകാന്ത് നായകനായി അഭിനയിക്കുന്നു എന്ന വാർത്ത തമിഴ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പിസ എന്ന ഹൊറർ ചിത്രം സംവിധാനം ചെയ്ത തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് കാർത്തിക് സുബ്ബരാജ് രജനീകാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. വളരെ വലിയ രീതിയിൽ വിജയിച്ച ഈ ചിത്രത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് സഫലമായിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2022- ൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലൈവരുടെ 169- മത്തെ ചിത്രമായിരിക്കുമിത്. പേട്ട എന്ന ചിത്രത്തിന്റെ അതേ അണിയറപ്രവർത്തകരും അഭിനേതാക്കളുമായിരിക്കും ഈ ചിത്രത്തിൽ അണിനിരക്കുക എന്നും സൂചനകളുണ്ട്. ഈ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. രജനീകാന്ത് എന്ന വലിയ താരമൂല്യമുള്ള നടൻ കാർത്തിക് സുബ്ബരാജിന്റെ കയ്യിൽ ഭദ്രമാണെന്ന് പേട്ട എന്ന ഒറ്റ ചിത്രം തന്നെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഈ പ്രഖ്യാപനം വളരെ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.