സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡ് നിശയാണ് ജിയോ ഫിലിംഫെയർ അവാർഡ്സ്. മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. തമിഴ് സിനിമയിൽ കഴിഞ്ഞ വർഷം ഒരുപാട് മികച്ച സിനിമകളും മികച്ച പ്രകടനങ്ങളും ഉടലെടുത്തിരുന്നു. ‘അറം’ സിനിമയാണ് കഴിഞ്ഞ വർഷം മികച്ച സിനിമയായി തിരഞ്ഞെടുത്തത് അതിലെ മികച്ച പ്രകടനത്തിന് നയൻതാരയെ മികച്ച നടിയുമായി തിരഞ്ഞെടുത്തു. ക്രിട്ടിക്സിന്റെ മികച്ച നടിയായി അദിതി ബാലന് ‘അരുവി’ സിനിമയിലെ പ്രകടനത്തിന് നൽകി. തമിഴിലെ മികച്ച നടനായി വിജയ് സേതുപതിയെയാണ് തിരഞ്ഞെടുത്തത്. ക്രിട്ടിക്സിന്റെ മികച്ച നടനായി മാധവനെയും കാർത്തിയെയും തിരഞ്ഞെടുത്തു. ജിയോ ഫിലിംഫെയർ അവാർഡ് കാർത്തിക്ക് വീണ്ടും വർഷങ്ങൾക്ക് ശേഷമാണ് ലഭിക്കുന്നത്.
വിനോദ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കാർത്തി ചിത്രമായ ‘തീരൻ അധികാരം ഒൻട്ര’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ക്രിട്ടിക്സിന്റെ ബെസ്റ്റ് ആക്ടർ അവാർഡാണ് കാർത്തി സ്വന്തമാക്കിയത്. റിയൽ ലൈഫ് ഇൻസിഡന്റ് ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. പണ്ട് നടന്ന ‘ഓപ്പറേഷൻ ബാവാറിയ’ എന്ന സംഭവത്തെയാണ് വിനോദ് വളരെ മികച്ച രീതിയിൽ തീരനിലൂടെ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഒരു പോലീസ്ക്കാരന്റെ ജീവിതവും പിന്നിട് സമൂഹം അവരെ നോക്കിക്കാണുന്നതും ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ അവാർഡ് സ്വന്തം ചേട്ടൻ കൂടിയായ സൂര്യയാണ് കരസ്ഥമാക്കിയത്. വിക്രം കുമാർ സംവിധാനം ചെയ്ത 24 സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രകടനത്തിനായിരുന്നു സൂര്യക്ക് ക്രിട്ടിക്‌സിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചത്. മക്കളുടെ ഈ നേട്ടത്തിൽ ഏറെ അഭിമാനത്തോടെയാണ് പഴയ നടൻ കൂടിയായ ശിവകുമാർ നോക്കിക്കാണുന്നത്. സൂര്യയുടെ ഈ വർഷം ദിവലിക്ക് പുറത്തിറങ്ങാൻ ഇരിക്കുന്ന സെൽവരാഘവൻ ചിത്രമാണ് ‘എൻ.ജി.ക്കെ’ അതുപോലെ കാർത്തിയുടെ അണിയറയിൽ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് പാണ്ഡ്യരാജ് ചിത്രം ‘കടയ്കുട്ടി സിങ്കം’
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.