Yatra Movie
മമ്മൂട്ടിയെ നായകനാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാത്ര’. ബാബാ സാഹിബ് അംബേദ്കർ എന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി കേന്ദ്ര കഥാപത്രമായിയെത്തുന്നത്. 18 വർഷങ്ങൾക്ക് തെലുഗിൽ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വൈ. എസ് ആറിന്റെ 1475 കിലോമീറ്റർ പദയാത്ര തന്നെയാണ് ചിത്രത്തിലെ പ്രമേയം. മുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ തന്നെ ഒരു ഹെലികോപ്റ്റർ ദുരന്തത്തിലാണ് വൈ. എസ്. ആർ മരണമടഞ്ഞത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും ‘യാത്ര’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈ. എസ് ആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ടീസറും പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിച്ചിരുന്നു. ഹൈദരാബാദിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മമ്മൂട്ടിയുടെ മകനായി തമിഴ് നടൻ കാർത്തി ‘യാത്ര’യിൽ ഭാഗമാവുന്നുണ്ട്. തമിഴിലും തെലുങ്കിലും നിരവധി ആരാധകരുള്ള താരമാണ് കാർത്തി. വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ മകനായ ജഗൻ റെഡ്‌ഡിയായിട്ടാണ് കാർത്തി പ്രത്യക്ഷപ്പെടുന്നത്. കാർത്തിയുടെ നടപ്പിലും ഭാവത്തിലും ജഗനനെപ്പോലെ പ്രേക്ഷകർക്ക് അനുഭവപ്പെടും എന്ന് സംവിധായകൻ മഹി രാഘവ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഈ വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത് സഹോദരൻ കൂടിയായ സൂര്യയായിരുന്നു, മറ്റ് ചിത്രങ്ങളുടെ തിരക്ക് മൂലം താരം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. മമ്മൂട്ടിയുടെ പിതാവായി പുലിമുരുകനിലെ പ്രതിനായകൻ ജഗപതി ബാബുവാണ് പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സുന്ദരി ഭൂമികയാണ് മമ്മൂട്ടിയുടെ മകളായി വേഷമിടുന്നത്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ ശ്രീകാർ പ്രസാദാണ് കൈകാര്യം ചെയ്യുന്നത്. 70എം.എം പിക്‌സ്‌ചേർസിന്റെ ബാനറിൽ വിജയ് ചില്ലയും ശാഷി ദേവിറെഡ്‌ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം പൊങ്കലിൽ ചിത്രം പ്രദർശനത്തിനെത്തും.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.