ഡില്ലിയും റോളെക്‌സും ഒന്നിക്കുന്നു; സൂര്യ-കാർത്തി ചിത്രത്തെ കുറിച്ചുള്ള ഉറപ്പുമായി താരം.
ഇന്ന് തമിഴിലെ സൂപ്പർ താരങ്ങളിൽ രണ്ട് പേരാണ് നടിപ്പിൻ നായകനായ സൂര്യയും, യുവ താരമായ കാർത്തിയും. സഹോദരന്മായ ഇവരെ ഒരുമിച്ചൊരു ചിത്രത്തിൽ ഇതുവരെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. ഇവർ ഒരുമിക്കുന്ന ഒരു ചിത്രം ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടും ഏറെ നാളുകളായി. ഇപ്പോഴിതാ, അത്തരമൊരു ചിത്രം സംഭവിക്കുമെന്ന് ഉറപ്പു നൽകുകയാണ് കാർത്തി. അടുത്തിടെ നടന്ന ഒരു മാധ്യമ സംവാദത്തിലാണ് കാർത്തി ഈ കാര്യം വെളിപ്പെടുത്തിയത്. സഹോദരന്മാർ ഒരേ സിനിമാ ഇൻഡസ്ട്രിയിൽ തന്നെ നായകന്മാരായി ജോലി ചെയ്യുന്നത് തന്നെ എപ്പോഴും കാണാൻ സാധിക്കുന്ന കാര്യമല്ലെന്ന് കാർത്തി പറയുന്നു. ഒരുമിച്ചൊരു ചിത്രം തങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും, അതുപോലെ ഒരെണ്ണം ചെയ്യാനുള്ള ധൈര്യം തനിക്ക് നേരത്തെ ഉണ്ടായില്ലെന്നും കാർത്തി വെളിപ്പെടുത്തി.
എന്നാൽ ഇപ്പോൾ തനിക്ക് അത്തരമൊരു ചിത്രം സംഭവിക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും കാർത്തി പറഞ്ഞു. അതോടു കൂടി വൈകാതെ തന്നെ സൂര്യ- കാർത്തി ടീമിൽ നിന്നൊരു ചിത്രം സംഭവിക്കുമെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന കാർത്തിയുടെ ‘കൈതി’ രണ്ടാം ഭാഗത്തിൽ റോളക്സ് എന്ന വില്ലനായി സൂര്യ വരുമെന്ന വാർത്തകൾ ഇപ്പോൾ ശ്കതമായി പ്രചരിക്കുകയാണ്. റോളെക്‌സ് എന്ന നെഗറ്റീവ് കഥാപാത്രമായി സൂര്യ അതിഥി വേഷം ചെയ്ത കമൽ ഹാസന്റെ ലോകേഷ് ചിത്രം ‘വിക്രം’ അവസാനിക്കുന്നത് തന്നെ, കൈതിയിലെ കാർത്തിയുടെ ഡില്ലി എന്ന കഥാപാത്രത്തിന്റെ പരാമർശത്തോടെയാണ്. അത് കൊണ്ട് തന്നെ സൂര്യ- കാർത്തി ടീമൊന്നിക്കുന്നത് ഒരു ലോകേഷ് ചിത്രത്തിലൂടെ ആവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കൈതി 2 ന്റെ പ്ലാനിംഗ് ഏകദേശം അവസാനിച്ചെന്നും, ഇനിയത് എന്നാണ് തുടങ്ങുന്നതിനുള്ള സമയം തീരുമാനിച്ചാൽ മതിയെന്നും കാർത്തി വെളിപ്പെടുത്തിയിരുന്നു.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.