ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത മലയാള ചിത്രമാണ് ഇത്. റിലീസ് ചെയ്തു ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയ ഈ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിലെ വില്ലൻ വേഷം അഭിനയിച്ച ഗുരു സോമസുന്ദരത്തിനു വലിയ കയ്യടിയും നേടിയെടുക്കാനായി. പാൻ ഇന്ത്യ ലെവലിൽ ആണ് ഈ ചിത്രത്തിന് അംഗീകാരവും അഭിനന്ദനവും ലഭിച്ചത്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ മിന്നൽ മുരളി കണ്ടതിനു ശേഷം തനിക്കു അയച്ച സന്ദേശം ഏവർക്കുമായി പങ്കു വെച്ചിരിക്കുകയാണ്. തനിക്കു ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും താൻ ഇത് വളരെയധികം ആസ്വദിച്ചു എന്നും കരൺ ജോഹർ പറയുന്നു. അതിനൊപ്പം തന്നെ മികച്ച പ്രകടനത്തിന് ടോവിനോക് അഭിനന്ദനവും നൽകുന്നുണ്ട് കരൺ ജോഹർ.
കരൺ ജോഹറിന് നന്ദി പറഞ്ഞ ടോവിനോ തോമസ്, ഇത്തരം വാക്കുകൾ നൽകുന്ന സന്തോഷവും പങ്കു വെക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നമ്മുടെ ചിത്രത്തിന് ലഭിക്കുന്ന ഇത്തരം അഭിന്ദന വാക്കുകൾ ജീവിതത്തിൽ ഇപ്പോഴും സംഭവിക്കുന്നത് അല്ല എന്നും, കരൺ ജോഹറിനെ പോലെ ഒട്ടേറെ വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച ഒരു സംവിധായകനിൽ നിന്ന് ഇത്തരം വാക്കുകൾ ലഭിക്കുന്നത് വലിയ അഭിമാനമാണ് എന്നും ടോവിനോ പറയുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.