ഈ വർഷം ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ റിലീസ് ചെയ്തില്ല എങ്കിലും ചെയ്തവയിൽ ഏറെ ശ്രദ്ധയും വിജയവും നേടിയ ചിത്രങ്ങളാണ് അയ്യപ്പനും കോശിയും അഞ്ചാം പാതിരാ, വരനെ ആവശ്യമുണ്ട് എന്നിവ. ഇതിൽ അയ്യപ്പനും കോശിയും ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ശ്രദ്ധ നേടിയതോടെ ചിത്രത്തിന്റെ തമിഴ്, തെലുങ്കു, ഹിന്ദി റീമേക്ക് അവകാശങ്ങളും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. നേരത്തെ ദൃശ്യം, പ്രേമം, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളുടെ റീമേക്ക് അവകാശമാണ് ഇതുപോലെ വലിയ രീതിയിൽ വിറ്റു പോയത്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്കു ഒരു കൊച്ചു ചിത്രം കൂടിയെത്തിയിരിക്കുന്ന അപൂർവ കാഴ്ചക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. നടനും നവാഗത സംവിധായകനുമായ മുഹമ്മദ് മുസ്തഫ രചിച്ചു സംവിധാനം ചെയ്ത കപ്പേള എന്ന ഈ ചിത്രം വമ്പൻ പ്രശംസയേറ്റു വാങ്ങിയത് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിനു ശേഷമാണു. തീയേറ്ററിൽ റിലീസ് ചെയ്ത ഉടനെ, കൊറോണ ഭീതി മൂലം ലോക്ക് ഡൌൺ വന്നതിനാൽ കപ്പേള തീയേറ്ററിൽ കൂടുതൽ ദിവസം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഡിജിറ്റൽ റിലീസിന് ശേഷം ഇന്ത്യൻ സിനിമാ ലോകത്തു നിന്ന് വലിയ പ്രശംസയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വരെ ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതി.
ശ്രീനാഥ് ഭാസി, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. ഇപ്പോൾ ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് അവകാശം വലിയ്യ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. അല്ലു അർജുൻ ചിത്രമായ അല വൈകുണ്ഠപുറംലോ, നാനി നായകനായ ജേഴ്സി എന്നീ സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച സിതാര എന്റെർറ്റൈന്മെന്റ്‌സാണ് കപ്പേളയുടെ തെലുങ്കു റീമേക് അവകാശം വാങ്ങിയിരിക്കുന്നത്. പ്രേമം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ അവകാശം മേടിച്ചതും ഇവർ തന്നെയാണ്. കപ്പേളയുടെ നിർമ്മാതാവായ വിഷ്ണു വേണുവാണ് ഈ വിവരം ഒഫീഷ്യലായി പുറത്തു വിട്ടിരിക്കുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.