ഇന്ത്യൻ സിനിമ ഒന്നടങ്കം ചർച്ച ചെയ്ത കൊണ്ടിരിക്കുന്ന കാന്താര ഇപ്പോൾ മലയാള സിനിമാ പ്രേമികളും ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഇതിന്റെ മലയാളം പതിപ്പ് വമ്പൻ വിജയമാണ് നേടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസാണ്. ഇപ്പോഴിതാ ഹോംബാലെ ഫിലിംസിന്റെ ചരിത്രത്തിലെ തന്നെ, കർണാടകയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്ന ചിത്രമായി കാന്താര മാറിക്കഴിഞ്ഞു. ഈ വിവരം ഒഫീഷ്യലായി അവർ തന്നെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം 80 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കർണാടകയിൽ നിന്ന് മാത്രം ഈ ചിത്രത്തിന് ലഭിച്ചത്. 75 ലക്ഷത്തോളം കാഴ്ചക്കാരെ അവിടെ നിന്ന് നേടിയ പ്രശാന്ത് നീൽ- യാഷ്- ഹോംബാലെ ചിത്രമായ കെജിഎഫ് 2 ന്റെ റെക്കോർഡാണ് കാന്താര തകർത്തത്.
പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരം എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ കന്നഡ മിത്തുകളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്, അച്യുത് കുമാര്, പ്രമോദ് ഷെട്ടി, ഷനില് ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്, നവീന് ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ എന്നിവരും വേഷമിട്ട ഈ ചിത്രം ആഗോള തലത്തിൽ നൂറ് കോടിയും കടന്ന് ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ഈ ചിത്രത്തിന് മറ്റു ഭാഷകളിലും വമ്പൻ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.