മലയാളത്തിലെ മുൻനിര നായകന്മാരോടപ്പം അഭിനയിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ ശ്രദ്ധേ നേടുന്നത്. പഴശ്ശിരാജ, സ്പിരിറ്റ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മാമാങ്കം തുടങ്ങിയ ചിത്രത്തിൽ നായിക വേഷത്തിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അഭിനയത്തിന് പുറമെ ഒരു പിന്നണി ഗായികയും, ഡബ്ബിങ് ആര്ടിസ്റ്റും, നർത്തകി കൂടിയാണ് കനിഹ. സിനിമയിലെ ഓരോ മേഖലയിലും കഴിവ് തെളിയിച്ചു താരം മുന്നേറുകയാണ്. ഏവരേയും ഞെട്ടിച്ചുകൊണ്ട് താരം ഫേസ്ബുക്ക് പേജിൽ തന്റെ അടുത്ത ചുവട് വെപ്പിനെ കുറിച്ചു പങ്കുവെച്ചിരിക്കുകയാണ്. ഒരു സംവിധായിക എന്ന നിലയിൽ സിനിമയിലേക്ക് കടന്നു വരുവാൻ കനിഹ ഒരുങ്ങുകയാണ്.
താൻ ക്യമാറയ്ക്ക് പിന്നിൽ ആദ്യമായാണ് വരുന്നതെന്ന് അറിയിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സിനിമ ഒരു സമുദ്രം പോലെയാണെന്നും ഒരു ആർട്റ്റിസ്റ്റിന് അവിടെ ഒരുപാട് പഠിക്കാനും കണ്ടെത്താനും തിളങ്ങാനും അവസരം ഉണ്ടെന്ന് താരം വ്യക്തമാക്കി. വികാരാധീനനായ പഠിതാവ് തന്നിൽ ഉണ്ടെന്നും ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു എന്ന് കനിഹ കുറിക്കുകയുണ്ടായി. തന്റെ ഹൃദയത്തിനോട് ഏറെ ചേർന്ന് നിൽക്കുന്ന ഒരു വിഷയത്തെ ഷോർട്ട് ഫിലിമായി ചെയ്തിരിക്കുകയാണന്ന് കനിഹ സൂചിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും താരം വ്യക്തമാക്കി. ഒരു ഹ്രസ്വചിത്രത്തിൽ നിന്ന് തുടങ്ങി പിൽക്കാലത്ത് ഒരു മലയാള സിനിമ തന്നെ കനിഹ സംവിധാനം ചെയ്യും എന്ന കാര്യത്തിൽ തീർച്ച. സിനിമയിലെ ഒട്ടുമിക്യ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള കനിഹയ്ക്ക് സംവിധാനം മാത്രമാണ് ബാക്കിയുള്ളത്. ഹ്രസ്വ ചിത്രത്തിന്റെ റിലീസ് തിയതിയെ കുറിച്ചു വൈകാതെ തന്നെ കനിഹ പുറത്തുവിടും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.