തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് കനിഹ. മലയാളം, തമിഴ് സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച ഈ നടി മലയാള സിനിമയിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. പഴശ്ശി രാജയും സ്പിരിറ്റും ഭാഗ്യ ദേവതയുമെല്ലാം കനിഹയുടെ മികച്ച പ്രകടനങ്ങൾ നമ്മുടെ മുന്നിലെത്തിച്ച ഏതാനും ചില ചിത്രങ്ങളാണ്. അതുപോലെ പഴശ്ശി രാജ, മാമാങ്കം എന്നീ മലയാളത്തിലെ രണ്ടു ചരിത്ര സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് കനിഹ. തമിഴ് സിനിമകളിലും തിളങ്ങിയിട്ടുള്ള ഈ നടി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും തമിഴിലെ ചില വമ്പൻ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങൾക്ക് വേണ്ടി തമിഴിൽ ഡബ്ബ് ചെയ്തിട്ടുണ്ട് കനിഹ. ഈ ചിത്രങ്ങളിലെ നായികമാരുടെ ശബ്ദമായി നമ്മൾ കേട്ടത് കനിഹയുടെ ശബ്ദമാണ്. ഈ ചിത്രങ്ങളിലെ നായികമാരായ ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.
കനിഹ തന്നെയാണ് ഈ നടിമാരുടെ ചിത്രങ്ങൾ സഹിതം ഈ വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകരുമായി പങ്കു വെച്ചത്. അഭിനേത്രി, ഡബ്ബിങ് ആര്ടിസ്റ് എന്നത് കൂടാതെ നല്ലൊരു ഗായിക കൂടിയാണ് കനിഹ. മാത്രമല്ല ഒരു ഷോർട് ഫിലിം അടുത്തിടെ സംവിധാനം ചെയ്യുകയും ചെയ്തു ഈ നായികാ താരം. കനിഹയുടെ ഇനി വരാൻ പോകുന്ന ചിത്രം വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച ഒരു തമിഴ് സിനിമയാണ്. യാദും ഊരേ യാവരും കേളിർ എന്നാണ് ഈ ചിത്രത്തിന്റെ പേര്. മലയാളം, തമിഴ് കൂടാതെ കന്നഡ, തെലുങ്കു സിനിമകളിലും കനിഹ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.