പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് വിചിത്രം. ഒക്ടോബര്‍ പതിനാലിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് പോലെ തന്നെ ഇതിന്റെ വിചിത്രമായ പോസ്റ്ററുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകളും പ്രേക്ഷകരെ ആകർഷിക്കുകയാണ്. അച്ചു വിജയൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് കനി കുസൃതിയാണ്. മാർത്ത എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്ന കനി കുസൃതിയുടെ പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഒട്ടേറെ ശ്കതമായ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടിയിട്ടുള്ള നടിയാണ് കനി കുസൃതി. അവരുടെ കരിയറിലെ മറ്റൊരു ശ്കതമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് സൂചന. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് വിചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ, കനി കുസൃതി എന്നിവർക്കു പുറമെ, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്, അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകനായ അച്ചു വിജയൻ തന്നെയാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും ജോലി ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിച്ചത് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവർ ചേർന്നാണ്. ദിവ്യ ജോബിയാണ് ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.