തമിഴ് സൂപ്പർതാരം സൂര്യ നായകനായ കങ്കുവ, തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ നായകനായ പുഷ്പ 2 എന്നിവയുടെ കേരളത്തിലെ തീയേറ്റർ ചാർട്ടിങ് ദ്രുതഗതിയിൽ നടക്കുകയാണ്. നവംബർ പതിനാലിന് ശ്രീ ഗോകുലം മൂവീസാണ് കങ്കുവ കേരളത്തിൽ എത്തിക്കുന്നതെങ്കിൽ, ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ആണ് പുഷ്പ 2 കേരളത്തിൽ വിതരണം ചെയ്യുക. ഡിസംബർ അഞ്ചിനാണ് പുഷ്പ 2 റിലീസ്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഈ രണ്ട് ചിത്രങ്ങളും ലക്‌ഷ്യം വെക്കുന്നത് വിജയ് ചിത്രം ലിയോ കേരളത്തിൽ സ്ഥാപിച്ച 12 കോടിയുടെ ആദ്യ ദിന കളക്ഷൻ ആണ്. അതിനായി വെളുപ്പിനെ 4 മണി മുതൽ ഈ ചിത്രങ്ങളുടെ ഷോ കേരളത്തിൽ ആരംഭിക്കുമെന്നാണ് വാർത്ത. ഒട്ടേറെ ഫാൻസ് ഷോകൾ ഇതിനായി സൂര്യ ആരാധകരും അല്ലു അർജുൻ ആരാധകരും കേരളത്തിൽ ഒരുക്കുകയാണ്.
പുഷ്പ 2 നു വെളുപ്പിനെ മുതൽ മാരത്തോൺ ഷോകൾ കളിക്കുന്നതിനായി ഇ ഫോർ എന്റർടൈൻമെന്റ് ടീമിനൊപ്പം മോഹൻലാൽ- ആന്റണി പെരുമ്പാവൂർ ടീമിന്റെ ആശീർവാദ് സിനിമാസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്നിവരും സഹകരിക്കുന്നുണ്ട്. ആശീർവാദ് സിനിമാസ്, മാജിക് ഫ്രെയിംസ് എന്നിവരുടെ കീഴിലുള്ള കേരളത്തിലെ എല്ലാ സ്‌ക്രീനുകളിലും പുഷ്പ 2 ന്റെ മാരത്തോൺ ഷോകൾ ഡിസംബർ അഞ്ചിന് വെളുപ്പിന് നാല് മണി മുതൽ ആരംഭിക്കും.
ശിവ ഒരുക്കിയ കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. 350 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കേരളത്തിൽ 500 ൽ കൂടുതൽ സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുക. സുകുമാർ ഒരുക്കിയ പുഷ്പ 2 ൽ മലയാളത്തിന്റെ ഫഹദ് ഫാസിലാണ് വില്ലൻ വേഷം ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു രണ്ടാം ഭാഗമായി അതും മാറുമെന്നുറപ്പ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.